ലെനിന്‍ രാജേന്ദ്രന്റെ സംവിധാന സഹായിയും യുവസംവിധായികയുമായ
നയനസൂര്യയുടെ ദുരൂഹമരണത്തില്‍ സുഹൃത്തിന്റെ നിര്‍ണായക മൊഴി. മരണത്തിന് ഒരാഴ്ച മുമ്പ് നയനയ്ക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും ഫോണിലൂടെ നിരന്തരം ഭീഷണി ഉണ്ടായിരുന്നതായും മര്‍ദ്ദിച്ചയാളുടെ പേരുവിവരങ്ങളും ഉൾപ്പെടെ സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.
മരണം കഴിഞ്ഞു മൂന്നു വർഷങ്ങൾ പിന്നിട്ടപ്പോഴാണ് നയനയുടേത് കൊലപാതകമാണെന്ന് ആരോപണം ശക്തമായത്. അതിനു കാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടായിരുന്നു.
read also: ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്‌കര്‍ നോമിനേഷന്‍
മരണത്തിന് ഒരാഴ്ച മുമ്പ് നയനയുടെ മുഖത്ത് അടിയേറ്റു നീലിച്ചതിന്റെ ക്ഷതം കണ്ടിരുന്നു. ഒരുവശം ചരിഞ്ഞു കിടന്നപ്പോള്‍ സംഭവിച്ചതാണെനായിരുന്നു നയന ആദ്യം പറഞ്ഞത്. പിന്നീട് സായാഹ്ന നടത്തത്തിനിടയിൽ നയന മര്‍ദ്ദനമേറ്റ കാര്യം വെളിപ്പെടുത്തിയെന്നാണ് സുഹൃത്തിന്റെ മൊഴി. നയന താമസിച്ചിരുന്ന വീട്ടിലെത്തിയാണ് മര്‍ദ്ദിച്ചത്.
ഗുരുവായ ലെനിന്‍ രാജേന്ദ്രന്റെ മരണത്തിന് പിന്നാലെ കെഎസ്‌എഫ്ഡിസിയിലെ തന്റെ ജോലി നഷ്ടപ്പെടുത്തിയെന്നും ഫോണിലൂടെ തനിക്ക് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായും നയന പറഞ്ഞതായി സുഹൃത്ത് വ്യക്തമാക്കി. നയനയുടെ വീടിന് സമീപം താമസിച്ചിരുന്ന സുഹൃത്താണ് നിര്‍ണായക മൊഴി നല്‍കിയത്. പുതിയെ വെളിപ്പെടുത്തലോടെ നയനസൂര്യന്റെ മരണത്തില്‍ ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്.
Post Your Comments