തന്റെ കുടുംബത്തിലെ പുതിയ അംഗത്തെ നടൻ ദിലീപിന് പരിചയപ്പെടുത്തി കൊടുക്കുന്ന കാളിദാസ് ജയറാമിന്റെ ചിത്രങ്ങൾ വൈറൽ. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന തരിണിയാണ് കാളിദാസിന്റെ സുഹൃത്ത്. കാളിദാസിന്റെ കുടുംബ ചിത്രങ്ങളിലും നിറ സാന്നിധ്യമാണ് തരിണി.
ഇപ്പോൾ, ബന്ധുവിന്റെ വിവാഹത്തിനിടെ തന്റെ പ്രണയിനിയെ ദിലീപിനെ പരിചയപ്പെടുത്തുന്ന കാളിദാസിന്റെ വീഡിയോ ശ്രദ്ധനേടുന്നു. ഓണാഘോഷങ്ങൾക്ക് പിന്നാലെയാണ് തരിണിയുമായുള്ള ചിത്രങ്ങൾ കാളിദാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പാർവതിയും മാളവികയും തരിണിയ്ക്ക് പിറന്നാൾ ആശംസകൾ പങ്കുവച്ചതും ശ്രദ്ധനേടിയിരുന്നു.
Post Your Comments