
നടൻ ഉണ്ണി മുകുന്ദന് നായകനായ മാളികപ്പുറം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശം തുടരുകയാണ്. അമ്പത് കോടി ക്ലബില്‍ ഇടം നേടിയ ഈ ചിത്രം ജനുവരി 26-ന് മാളികപ്പുറം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും. തമിഴ്നാട്ടില്‍ റിലീസ് ചെയ്യാനിരിക്കെ മാളികപ്പുറത്തിന് ആശംസകള്‍ നേര്‍ന്ന് രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത്.
read also: നടൻ പ്രേംജിയുടെ രഹസ്യ വിവാഹം പുറത്ത്
‘ഈ ചിത്രത്തെ കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങള്‍ കേള്‍ക്കുന്നു. ദൈവീകമായ അനുഭവങ്ങള്‍ കേള്‍ക്കുന്നു. അഭിലാഷിന് ആശംസകള്‍ നേരുന്നു. മാളികപ്പുറത്തിന്റെ തമിഴ് പതിപ്പ് റിലീസ് ചെയ്യുന്നതിന് മുഴുവന്‍ ടീമനെയും അഭിനന്ദിക്കുന്നു. എല്ലാ ആശംസകളും നേരുകയാണ്. ശരണം അയ്യപ്പ’ എന്നാണ് സൗന്ദര്യ ട്വിറ്ററില്‍ കുറിച്ചത്.
സൗന്ദര്യ രജനികാന്തിന്റെ ആശംസകള്‍ക്ക് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള നന്ദി അറിയിച്ചു. ‘ആശ്ചര്യവും അഭിമാനവും. പിന്തുണയ്ക്ക് നന്ദി’ എന്നാണ് അഭിലാഷ് ഫേസ് ബുക്കിൽ കുറിച്ചു.
Post Your Comments