![](/movie/wp-content/uploads/2023/01/ajay-devgn-bholaa-165129736716x9-1.webp)
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൈതി’യുടെ ഹിന്ദി റീമേക്ക് ‘ഭോലാ’ റിലീസിനൊരുങ്ങുന്നു. അജയ് ദേവ്ഗണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതും താരം തന്നെയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ഗംഭീര ആക്ഷന്‍ രംഗങ്ങളാണ് ത്രീഡിയില്‍ എത്തുന്ന ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് എന്ന് ടീസറില്‍ നിന്നും വ്യക്തമാണ്.
അജയ് ദേവ്ഗണ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. യു മേം ഓര് ഹം, ശിവായ്, റണ്‍വേ 34 എന്നിവയാണ് സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍. അമല പോളിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം.
2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. അജയ് ദേവ്ഗണിനറെ സംവിധാനത്തിലുള്ള പുതിയ ചിത്രവും വൻ വിജയമാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Read Also:- വിനീത് ശ്രീനിവാസനും ബിജു മേനോനും ഒന്നിക്കുന്ന ‘തങ്കം’ ഒരു ക്രൈം ഡ്രാമ ചിത്രമാണ്: ശ്യാം പുഷ്ക്കരന്‍
‘ദൃശ്യം 2’വാണ് അജയ് ദേവ്ഗണ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’ന്റെ ഒഫിഷ്യല്‍ റീമേക്കാണിത്. ചിത്രം മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്തത്. ഭൂഷൻ കുമാര്‍, കുമാര്‍ മംഗത് പതക്, അഭിഷേക് പതക്, കൃഷ്ണൻ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം.
Post Your Comments