സമൂഹമാധ്യമത്തിലൂടെ തന്നെ വിമര്‍ശിച്ച വ്യക്തിയ്ക്ക് മറുപടിയുമായി നടി അഹാന കൃഷ്ണ. ഇന്‍സ്റ്റാഗ്രാമില്‍ സുഹൃത്തിനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്‌തതിന് താഴെ ‘വലുതായപ്പോള്‍ തുണി ഇഷ്ടമല്ലാതായി…’ എന്ന മോശം കമന്റുമായി എത്തിയ ആൾക്കാണ് അഹാനയുടെ മറുപടി. ഫ്രീതിങ്കര്‍ എന്ന ഒരു ഫേക്ക് അക്കൗണ്ടില്‍ നിന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.
‘അല്ല, നാട്ടുകാര്‍ എന്തു പറയും എന്നത് മൈന്റ് ചെയ്യാണ്ടായി വലുതായപ്പോള്‍’ എന്നായിരുന്നു താരം മറുപടി കൊടുത്തത്. ചിത്രത്തിന് ലഭിച്ച കമന്റും അതിന് അഹാന നല്‍കിയ മറുപടിയും നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. താരത്തിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. . ഇതുപോലെയുള്ള ഫ്രീതിങ്കര്‍മാരെ തനിക്ക് ഇഷ്ടമാണെന്നും അഹാന പരിഹാസിച്ചു. നാന്‍സി റാണി, അടി എന്നീ സിനിമകളാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്.
Post Your Comments