നിവേദ്യം എന്ന ചിത്രത്തിലൂടെ ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികയാണ് ഭാമ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത ഭാമ വിവാഹ മോചനത്തിന് ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ പ്രചരിക്കുന്നത്. ഭർത്താവ് അരുണിനൊപ്പമുള്ള ചിത്രങ്ങളെല്ലാം ഭാമ സമൂഹ മാദ്ധ്യമങ്ങളില്‍ നിന്നും മാറ്റിയതാണ് ഈ വാർത്ത പ്രചരിക്കാൻ പ്രധാന കാരണം.
ഇപ്പോള്‍ ഭാമയുടെ ഭര്‍ത്താവായ അരുണ്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘ദുബായില്‍ ഇന്നലെയും മഴ പെയ്തു. ഷവര്‍മയുടെ ചൂട് ഇനിയും മാറിയില്ല. നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ചു വാ’ എന്നാണ് അരുണ്‍ കുറിച്ചത്. ഇതോടെ അരുണും ഭാമയും തമ്മില്‍ ചെറിയ സൗന്ദര്യ പിണക്കം മാത്രമാണുള്ളതെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് ആരാധകര്‍.
Post Your Comments