നടൻ സുധീർ വർമ മരിച്ച നിലയിൽ. ജനുവരി 18ന് ഹൈദരാബാദിലെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ സുധീറിനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച പുലർച്ചയോടെ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
വീടിനു സമീപത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുധീറിനെ ജനുവരി 20ന് വിശാഖപ്പട്ടണത്തെ ആശുപത്രിയിലേയ്ക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിരുന്നു. ഞായറാഴ്ചയോടെ താരത്തിന്റെ സ്ഥിതി മോശമാവുകയും തിങ്കളാഴ്ചയോടെ നടൻ മരണത്തിന് കീഴടങ്ങി.
Read Also:- യുവതാരം സുധീർ വർമ മരിച്ച നിലയിൽ
നാടക രംഗത്ത് നിന്നാണ് സുധീർ തെലുങ്ക് സിനിമയിലെത്തിയത്. ‘നീക്കു നാക്കു ഡാഷ് ഡാഷ്’, ‘കുന്ദനപ്പു ബൊമ്മ’, സെക്കന്റ് ഹാൻഡ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
Leave a Comment