വീരസിംഹ റെഡ്ഡി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന് പരിപാടിയ്ക്കിടെ തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണ നടത്തിയ ചില പ്രസ്താവനകള്‍ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. ചടങ്ങില്‍ വെച്ച് നാഗാര്‍ജുനയുടെ പിതാവും തെലുങ്ക് സിനിമാ ഇതിഹാസവുമായ അക്കിനേനി നാഗേശ്വരറാവുവിനെക്കുറിച്ച് താരം നടത്തിയ പരാമര്‍ശമാണ് വിവാദമാകുന്നത്.
‘എന്റെ അച്ഛന് സീനിയര്‍ എന്‍ടിആറിന് ചില സമകാലികര്‍ ഉണ്ടായിരുന്നു, രംഗ റാവു (എസ് വി രംഗ റാവുവിനെ പരാമര്‍ശിച്ച്), അക്കിനേനിയോ തൊക്കിനേനിയോ മറ്റോ’ എന്നായിരുന്നു ബാലകൃഷ്ണ പറഞ്ഞത്. അക്കിനേനി കുടുംബത്തെക്കുറിച്ചുള്ള ബാലകൃഷ്ണയുടെ ഈ പരാമർശത്തിന് നേരെ വിമർശനം ഉയരുകയാണ്.
അന്തരിച്ച അക്കിനേനി നാഗേശ്വര റാവുവിനെപ്പോലെയുള്ള ഒരു ഇതിഹാസ വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് അവര്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നു.
Post Your Comments