ജാതിവിവേചനത്തിന്റെ പേരിൽ വിദ്യാർത്ഥികൾ സമരം നടത്തിയ കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടരാജി. ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ പിന്തുണച്ചിരുന്ന ഡീന്‍ ചന്ദ്രമോഹന്‍ ഉള്‍പ്പെടെ എട്ടുപേര്‍ രാജിവച്ചത്. പതിനെട്ടാം തീയതി തന്നെ ശങ്കര്‍ മോഹന് തങ്ങള്‍ രാജി നല്‍കിയിരുന്നതായി അധ്യാപകര്‍ പറഞ്ഞു. അധ്യാപകര്‍ക്ക് ഗുണനിലവാരമില്ലെന്ന പരാതി അംഗീകരിക്കാനാവില്ലെന്നും ഇവര്‍ പറഞ്ഞു.
read also: ഞാന്‍ നിങ്ങളുടെ അടിമയല്ല, നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ സിനിമകള്‍ കാണാം: അല്‍ഫോണ്‍സ് പുത്രന്‍
വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളില്‍ അനുഭാവപൂര്‍വ്വം തീരുമാനമെടുക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു ഉറപ്പു നൽകിയതിന്റെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സമരം അവസാനിപ്പിച്ചതായി അറിയിച്ച വിദ്യാര്‍ത്ഥികൾ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനുമായി സഹകരിക്കില്ലെന്ന് പറഞ്ഞു.
Post Your Comments