BollywoodGeneralLatest NewsNEWS

വീട്ടില്‍ അതിക്രമിച്ചു കയറി, മര്‍ദ്ദിച്ചു: നടന്റെ ഭാര്യക്കെതിരെ കേസ്

ഐപിസി 452, 323 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

മകന്റെ ഭാര്യ വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദ്ദിച്ചെന്ന പരാതിയുമായി നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ അമ്മ രംഗത്ത്. നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ സൈനബയ്‌ക്കെതിരെയാണ് നടന്റെ മാതാവ് മെഹറുന്നിസ സിദ്ദിഖി പരാതി നൽകിയത്.

read also: കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂട്ടരാജി: ഡീന്‍ ചന്ദ്രമോഹന്‍ ഉള്‍പ്പെടെ എട്ടുപേര്‍ രാജിവച്ചു

വീട്ടില്‍ അതിക്രമിച്ചു കയറിയ സൈനബ താനുമായി വാക്കുതര്‍ക്കമുണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് മെഹറുന്നിസ പരാതിയില്‍ പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട് സൈനബയെ പോലീസ് ചോദ്യം ചെയ്‌തു.

ഐപിസി 452, 323 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും നവാസുദ്ദീന്‍ സിദ്ദിഖിയും ഭാര്യയും അമ്മയും ഉള്‍പ്പെട്ട സ്വത്തു തര്‍ക്കത്തിന്റെ ഭാഗമാണോ പരാതിയെന്നു അന്വേഷിക്കുമെന്നും മുംബൈ വെര്‍സോവ പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button