ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ആടുജീവിതം’. ബെന്യാമിന്റെ ജനപ്രിയ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കെ സംവിധായകന് ബ്ലെസി കമല്‍ ഹാസനൊപ്പം ഒന്നിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത് വരുന്നത്. കമല്‍ ഹാസന്റെ 234-ാം ചിത്രം അണിയറയിലാണ്. ശേഷം ബ്ലെസിക്കൊപ്പം സിനിമ ചെയ്യുമെന്നാണ് റിപ്പോർട്ട്. തമിഴിലും മലയാളത്തിലുമായി ബൈലിംഗ്വല്‍ ചിത്രമായായിരിക്കുമിത്.
കഴിഞ്ഞ ജൂണ്‍ മാസമായിരുന്നു ചിത്രത്തിന്റെ നാല് വര്‍ഷത്തിലധികം നീണ്ടുനിന്ന ആഫ്രിക്കന്‍ ചിത്രീകരണം അവസാനിപ്പിച്ച് ആടുജീവിതം ടീം തിരിച്ചെത്തിയത്. ചിത്രീകരണ സ്ഥലത്തെ അതികഠിനമായ ചൂട് അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിതന്നെ ആയിരുന്നു.
അല്‍ജീരിയയിലും ജോര്‍ദ്ദാനിലുമുള്ള ഷൂട്ടിംഗിന് ശേഷവും രണ്ട് ദിനങ്ങള്‍ കേരളത്തിലെ പത്തനംതിട്ടയില്‍ ഏതാനും രംഗങ്ങള്‍ ചിത്രീകരണം തുടര്‍ന്നിരുന്നു. 2023ലെ കാന്‍ ഫിലിം ഫെസ്റ്റിവലിലൂടെ ആടുജീവിതം പ്രീമിയര്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.
Read Also:- ധനുഷിന്റെ ‘ക്യാപ്റ്റൻ മില്ലര്‍’: മേക്കിങ് ഗ്ലിംപ്സ് പുറത്ത്
എന്നാല്‍, ചിത്രത്തിന്റെ എല്ലാ വര്‍ക്കുകളും ആ സമയത്ത് തീരുമോ എന്ന് സംശയിക്കുന്നതായും താരം കൂട്ടിച്ചേർത്തു. അതിന് സാധിച്ചില്ലെങ്കില്‍ അടുത്ത ഏതെങ്കിലുമൊരു ഇന്റര്‍നാഷ്ണല്‍ പ്ലാറ്റ്ഫോമില്‍ പ്രീമിയര്‍ നടത്തിയ ശേഷം ലോകമെമ്പാടും സിനിമ റിലീസ് ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Post Your Comments