GeneralLatest NewsMollywoodNEWSWOODs

ഞങ്ങള്‍ വീട്ടില്‍ വിളിക്കുന്നതൊന്നും നാട്ടില്‍ പറയാന്‍ പറ്റില്ല: കുടുംബത്തെക്കുറിച്ച് ഭാമ

ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക്കില്‍ ആണ് ഭാമ അതിഥി ആയി എത്തിയത്

സോഷ്യൽ മീഡിയയിൽ നടി ഭാമയും ഭർത്താവ് അരുണും വിവാഹമോചിതരാകുന്നു എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ദാമ്പത്യം പ്രശ്നത്തിൽ ആണെന്നും സോഷ്യൽ മീഡിയയിൽ നിന്നും ഭർത്താവുമായുള്ള ചിത്രങ്ങൾ നീക്കം ചെയ്തത് അതിനു തെളിവാണെന്നും പലരും ചൂണ്ടിക്കാട്ടി. എന്നാൽ, നീണ്ട നാളുകൾക്ക് ശേഷം ടെലിവിഷൻ പരിപാടിയിൽ അതിഥിയായി എത്തിയിരിക്കുകയാണ് താരം.

ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക്കില്‍ ആണ് ഭാമ അതിഥി ആയി എത്തിയത്. രേകിത എന്നായിരുന്നു തന്റെ പേരെന്നും ഭാമ എന്നത് ലോഹി സാര്‍ ഇട്ടതാണെന്നും താരം പങ്കുവച്ചു. ‘നിവേദ്യത്തില്‍ സത്യഭാമ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സത്യ ഒന്ന് കട്ട് ചെയ്താലോ എന്ന് എനിക്ക് ഉണ്ടായിരുന്നു. പേരിടുന്ന സമയത്ത് വിനുമോഹനോ മറ്റോ ആണ് പറഞ്ഞത്. സാര്‍ സത്യഭാമ പഴയ പേരല്ലേ ഭാമ എന്ന് ഇട്ടാല്‍ പോരേയെന്ന്. അങ്ങനെ അവിടെ നിന്ന് തുടങ്ങിയതാണ് ഭാമ എന്ന പേര്,’- നടി പറഞ്ഞു.

read also: വീട്ടില്‍ അതിക്രമിച്ചു കയറി, മര്‍ദ്ദിച്ചു: നടന്റെ ഭാര്യക്കെതിരെ കേസ്

വീട്ടില്‍ ഭര്‍ത്താവ് എന്താണ് വിളിക്കാറുള്ളത് എന്ന് ചോദിച്ചപ്പോള്‍ പ്രത്യേകിച്ച്‌ ഒന്നും വിളിക്കാറില്ല എന്നായിരുന്നു ഭാമയുടെ മറുപടി. അതെ, ദേ എന്നൊക്കെ ആണ് വിളിക്കുക. ഞാന്‍ അപ്പു എന്നാണ് വിളിക്കുക. ശരിക്കും ഞങ്ങള്‍ വീട്ടില്‍ വിളിക്കുന്നതൊന്നും നാട്ടില്‍ പറയാന്‍ പറ്റില്ലെന്നും ചിരിച്ചു കൊണ്ട് ഭാമ പറഞ്ഞു.

ഗൗരി എന്നാണ് മകളുടെ പേര്, കുഞ്ഞിനെ അമ്മു എന്നാണ് വിളിക്കുന്നത്. മൂന്ന് വയസ്സൊക്കെ ആയാല്‍ തനിക്ക് ഒന്നുകൂടി ആക്റ്റീവ് ആകാമെന്ന് കരുതുന്നതായും ഭാമ കൂട്ടിച്ചർത്തു.

shortlink

Related Articles

Post Your Comments


Back to top button