CinemaGeneralLatest NewsNEWS

ഞാന്‍ നിങ്ങളുടെ അടിമയല്ല, നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ സിനിമകള്‍ കാണാം: അല്‍ഫോണ്‍സ് പുത്രന്‍

അടുത്തിടെ പുറത്തിറങ്ങിയ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ഗോൾഡിന് തിയേറ്ററുകളിൽ നിന്നും പ്രതീക്ഷിച്ച വിജയം നേടാനായില്ല. ചിത്രത്തിനെതിരെ മോശം കമന്റുകളും സോഷ്യൽ മീഡിയയിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ, മോശം കമന്റുകള്‍ക്കെതിരെ പ്രതിഷേധ സൂചകമായി തന്റെ തന്റെ മുഖം സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.

‘നിങ്ങള്‍ എന്നെ ട്രോളുകയും എന്നെയും ഗോള്‍ഡ് സിനിമയെ കുറിച്ച് മോശമായി പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കുവേണ്ടിയാണെന്നറിയാം. അത് നിങ്ങള്‍ക്ക് ഇഷ്ടമായിരിക്കാം. എന്നാല്‍ എനിക്ക് അങ്ങനെയല്ല. പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളില്‍ ഞാന്‍ എന്റെ മുഖം കാണിക്കില്ല. ഞാന്‍ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാന്‍ ആര്‍ക്കും അവകാശം നല്‍കിയിട്ടില്ല’.

‘നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ സിനിമകള്‍ കാണാം. എന്റെ പേജില്‍ വന്ന് നിങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കരുത്. ഇനി അങ്ങനെ ചെയ്താല്‍, ഞാന്‍ സോഷ്യന്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമാകും. ഞാന്‍ പഴയതുപോലെയല്ല. ഞാന്‍ എന്നോടും എന്റെ പങ്കാളിയോടും കുട്ടികളോടും എന്നെ ഇഷ്ടപ്പെടുന്നവരോടും ഞാന്‍ വീഴുമ്പോള്‍ എന്റെ അരികില്‍ നില്‍ക്കുന്നവരോടും സത്യസന്ധത പുലര്‍ത്തുന്നയാളാണ്’.

Read Also:- ആടുജീവിതത്തിന് ശേഷം കമല്‍ ഹാസൻ ചിത്രവുമായി ബ്ലെസി

‘ഞാന്‍ വീണപ്പോള്‍ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മനഃപൂര്‍വം വീഴില്ല. അത് പ്രകൃതിദത്തമായി, സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാല്‍ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു’ അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button