GeneralLatest NewsMollywoodNEWS

കൃഷ്‍ണനായി മലയാളത്തിന്റെ പ്രിയനടി: നിറഞ്ഞ കൈയടിയില്‍ ‘രാധേ ശ്യാം’

പാദം സ്കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച നൃത്തനാടകത്തിന്‍റെ ആശയവും നൃത്തസംവിധാനവും ഗീത പദ്മകുമാറിന്‍റേത് ആയിരുന്നു

സൂര്യ ഫെസ്റ്റിവലിന്‍റെ സമാപനവേദിയില്‍ കുച്ചിപ്പുടി നൃത്ത നാടകത്തിലൂടെ ആരാധകരെ അമ്പരപ്പിച്ച് നടി മഞ്ജു വാര്യരും സംഘവും. രാധേ ശ്യാം എന്ന് പേരിട്ടിരുന്ന നൃത്ത നാടകത്തില്‍ കൃഷ്ണന്‍റെ വേഷമായിരുന്നു മഞ്ജുവിന്. കലാക്ഷേത്ര പൊന്നിയാണ് രാധയായി എത്തിയത്.

read also: ‘അഡല്‍ട്ട് ആപ്പുകളില്‍ എന്റെ ചിത്രങ്ങള്‍ വാങ്ങാന്‍ ആളുകളുള്ളപ്പോള്‍ എന്താണ് തെറ്റ്? ഗൗരി സിജി മാത്യൂസ്

പാദം സ്കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച നൃത്തനാടകത്തിന്‍റെ ആശയവും നൃത്തസംവിധാനവും ഗീത പദ്മകുമാറിന്‍റേത് ആയിരുന്നു. അര്‍ജുന്‍ ഭരദ്വാജിന്റെ വരികള്‍ക്ക് ഭാഗ്യലക്ഷ്മി ഗുരുവായൂര്‍ സംഗീതം പകര്‍ന്നു. മ്യൂസിക് പ്രൊഡക്ഷന്‍ രാമു രാജ് ആയിരുന്നു. നൃത്തപരിപാടിയുടെ ചിത്രങ്ങള്‍ മഞ്ജു വാര്യര്‍ തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button