മലായാളികൾക്ക് ഏറെ പരിചിതയാണ് നടി അർച്ചന കവി. ബാല്യകാല സുഹൃത്ത് അബീഷുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ ടെലിവിഷൻ രംഗത്ത് സജീവമായ അർച്ചന വിവാഹം ഭയപ്പെടുത്തുന്ന ഒന്നായി മാറിയെന്നു തുറന്നു പറയുന്നു.
read also: സ്വസ്ഥത എന്നൊന്നു വേണ്ടേ ജീവിതത്തിൽ? എന്ന് അമ്മ ചോദിച്ചു: വിവാദങ്ങളെക്കുറിച്ച് ഉണ്ണിമുകുന്ദൻ
നടിയുടെ വാക്കുകൾ ഇങ്ങനെ,
അബീഷ് മാനസിക പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ആൾ തന്നെയായിരുന്നു. കുട്ടിക്കാലത്തേ സുഹൃത്തുക്കളായിരുന്നല്ലോ ഞങ്ങൾ. രണ്ടുപേരും ജോലി നന്നായി ആസ്വദിക്കുന്നവരാണ്. ജോലിക്കാര്യം പരസ്പരം ചർച്ച ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഒരുമിച്ചുള്ള ജീവിതത്തിനു സൗഹൃദം മാത്രം പോര അതിനപ്പുറം ചില കാര്യങ്ങൾ കൂടി വേണമെന്നു വിവാഹം ക ഴിഞ്ഞപ്പോഴാണു മനസ്സിലായത്. വിവാഹജീവിതത്തെക്കുറിച്ചുള്ള രണ്ടുപേരുടെ സങ്കൽപങ്ങൾ തമ്മിൽ ചേർന്നാലേ നല്ലൊരു ജീവിതം സാധ്യമാകൂ.
ഞാൻ വൈകാരികതയോടെ കാര്യങ്ങളെ കാണുന്നയാളാണ്. അബീഷ് പ്രായോഗികമായി ചിന്തിക്കുന്നയാളും. ജോലിത്തിരക്കുകൾക്കിടയ്ക്കു വല്ലപ്പോഴും പരസ്പരം കണ്ടാൽ മതി എന്നതാണ് അബീഷിന്റെ കാഴ്ചപ്പാട്. അതു പോരാ എന്ന് വിശ്വസിക്കുന്നയാളാണു ഞാൻ. രണ്ടു ചിന്തയും ശരിയാണ്. ചേരുന്നില്ല എന്നതാണു പ്രശ്നം. വേർപിരിഞ്ഞെങ്കിലും ഞങ്ങളുടെ ജീവിതം തികച്ചും മോശമായിരുന്നു എന്നു പറയാനാകില്ല. ഒരുപാടു നല്ല അനുഭവങ്ങളും ഉണ്ട്. അതുകൊണ്ടു തന്നെ പരസ്പരം വെറുക്കുകയോ ചെളി വാരിയെറിയുകയോ ചെയ്യേണ്ട അവസ്ഥയില്ല. അനുഭവത്തിന്റെ വെളിച്ചത്തിൽ വിവാഹം ഇന്നെന്നെ അൽപം ഭയപ്പെടുത്തുന്ന കാര്യമാണ്. എല്ലാവരും വിവാഹം കഴിച്ചു തന്നെ ജീവിക്കണം എന്നു നിർബന്ധമില്ല. ഭാവിയിൽ മനസ്സു പാകപ്പെട്ടാൽ ഒരു ബന്ധത്തിലേക്കു പോകില്ല എന്നും പറയാനാകില്ല. എല്ലാവരും ചെയ്യുന്നു എന്നു കരുതി നമ്മൾ എടുത്തുചാടി ഒരു കാര്യവും ചെയ്യേണ്ടതില്ല. സന്തോഷവും സമാധാനവും ലഭിക്കുന്ന നിലയിൽ ജീവിക്കുകയേ വേണ്ടൂ.’
Post Your Comments