
അനുവാദമില്ലാതെ തന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുന്നവർക്ക് നേരെ വിമർശനവുമായി നടി ജയ ബച്ചന്‍. എയര്‍പോര്‍ട്ടിൽ ഭര്‍ത്താവ് അമിതാഭ് ബച്ചനൊപ്പം എത്തിയ ജയാ ബച്ചൻ ഫോട്ടോ എടുക്കാൻ ശ്രമിച്ച ആരാധകനു നേരെ ദേഷ്യപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.
ഇന്‍ഡോര്‍ എയര്‍പോര്‍ട്ടിലാണ് സംഭവമുണ്ടായത്. ഭര്‍ത്താവ് അമിതാഭ് ബച്ചന്‍ വരുന്നതിനായി കാത്ത് നില്‍ക്കുകയായിരുന്ന ജയ ബച്ചന്റെ ചിത്രം പകര്‍ത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ രൂക്ഷഭാഷയില്‍ പ്രതികരിക്കുകയായിരുന്നു. ‘ദയവായി എന്റെ ചിത്രങ്ങള്‍ പകര്‍ത്തരുത്. നിങ്ങള്‍ക്ക് ഇംഗ്ലിഷ് അറിയില്ലേ.?’ ജയ ബച്ചന്‍ ചോദിച്ചു.
Post Your Comments