GeneralLatest NewsMollywoodNEWS

നടി കനക അമ്മയുടെ ആത്മാവിനെ വിളിച്ചുവരുത്താൻ ശ്രമിച്ചു, വീട് നിറയെ ദുര്‍ഗന്ധം: നടിയ്‌ക്കെതിരെ വെളിപ്പെടുത്തൽ

അമ്മയുടെ ഇഷ്ടപ്രകാര ജീവിച്ച കനകയ്ക്ക് അമ്മ ഇല്ലാതെ ജീവിക്കാനായില്ല.

മലയാളത്തിന്റെ പ്രിയ നടിമാരിൽ ഒരാളാണ് കനക. ഗോഡ്ഫാദര്‍ , വിയറ്റ്‌നാം കോളനി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ കനക കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി വെള്ളിത്തിരയിൽ നിന്നും പിൻവാങ്ങിയത്. കനകയുടെ ജീവിതത്തെക്കുറിച്ച് നടി കുട്ടി പത്മിനി മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

കനകയുടെ അമ്മ ദേവികയുമായി സൗഹൃദം ഉണ്ടായിരുന്ന നടി ആണ് കുട്ടി പത്മിനി. കനക ജനിക്കുന്നതിനു മുൻപ് തന്നെ മാതാപിതാക്കള്‍ക്കിടയില്‍ പശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും കനകയുടെ അച്ഛന്‍ ദേവദാസ് വളരെ പൊസസീവ് ആയിരുന്നുവെന്നും കുട്ടി പത്മിനി പറയുന്നു.

read also: ഇംഗ്ലീഷ് അറിയില്ലേ നിങ്ങള്‍ക്ക്, എന്റെ ഫോട്ടോ എടുക്കരുത്: വീണ്ടും ദേഷ്യപ്പെട്ട് ജയ ബച്ചന്‍

കനകയ്ക്ക് മൂന്ന് വയസ്സാവുമ്പോഴേക്കും ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് ദേവികയുടെ ജീവിതം മകൾക്ക് വേണ്ടി മാത്രമായിരുന്നു. കനകയ്ക്കും അമ്മയോട് വളരെ സ്നേഹം ആയിരുന്നു. സിനിമയില്‍ അഭിനയിക്കുമ്പോള്‍ എല്ലാം നോക്കിയിരുന്നത് അമ്മയായിരുന്നു. അമ്മ മരിച്ച ശേഷം കനകയ്ക്ക് ആ ദുഖം സഹിക്കാന്‍ പറ്റിയില്ല. അമ്മയില്ലാതെ ഒന്നും ചെയ്യാന്‍ അറിയില്ല. എല്ലാം അമ്മയുടെ ഇഷ്ടപ്രകാര ജീവിച്ച കനകയ്ക്ക് അമ്മ ഇല്ലാതെ ജീവിക്കാനായില്ല. അതുകൊണ്ട് അമ്മയുടെ ആത്മാവിനെ വിളിച്ചുവരുത്താന്‍ കനക ശ്രമിച്ചുവെന്നും നടി പറയുന്നു.

‘അമ്മയുടെ മരണത്തിനു പിന്നാലെ കനക പുറത്തേക്ക് വരുന്ന് നിര്‍ത്തി. ആരോടും സംസാരിക്കാതായി. കനകയുടെ വീട്ടില്‍ ജോലി ചെയ്ത ഒരു ജോലിക്കാരി എന്നോട് പറഞ്ഞിട്ടുണ്ട്. 13 പൂച്ചക്കുട്ടികളും 10 നായ്ക്കുട്ടികളും ആ വീട്ടില്‍ ഉണ്ടെന്ന്. വൃത്തികെട്ട മണം വീട്ടില്‍ നിന്ന് വരും. ഇത്രയും പൂച്ചക്കുട്ടികളും നായ്ക്കുട്ടികളും ഉള്ള വീട് വൃത്തിയാക്കുക വലിയ ബുദ്ധിമുട്ടാണ്. പക്ഷെ അവയെല്ലാം തന്റെ കുട്ടികളാണെന്ന് കരുതി കനക വളര്‍ത്തുന്നു.’- നടി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button