GeneralLatest NewsMollywoodNEWS

മദ്യപിച്ച് ഒരാള്‍ ഫോട്ടോ എടുക്കാന്‍ വന്നു, തോളില്‍ കൈയിട്ടോട്ടെയെന്നായി അടുത്തത്: സംഭവത്തെക്കുറിച്ചു മഞ്ജു പിള്ള

ഇങ്ങനെയുള്ളവര്‍ ആരാധകര്‍ക്ക് തന്നെ അപമാനമാണ്

‘തങ്കം’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി എറണാകുളം ഗവ. ലോ കോളേജില്‍ എത്തിയ നടി അപര്‍ണ ബാലമുരളിക്ക് നേരെ ഉണ്ടായ അതിക്രമത്തോടെ പ്രതികരിച്ച് മഞ്ജു പിള്ള. അപര്‍ണയ്ക്ക് പൂവ് സമ്മാനിക്കാന്‍ അടുത്തെത്തിയ വിദ്യാര്‍ഥി അപര്‍ണയുടെ കയ്യില്‍ പിടിച്ചു വലിച്ച് എഴുന്നേല്‍പ്പിക്കുകയും തോളിൽ ചേർത്ത് പിടിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത്തരം പെരുമാറ്റം മോശമാണെന്നു മഞ്ജു പിള്ള പറയുന്നു.

read also: അവർ എങ്ങനെയാണ് നിങ്ങള്‍ക്ക് ‘പൊതുമുതല്‍’ ആവുന്നത്, ലജ്ജ തോന്നുന്നു: അപര്‍ണയെ പിന്തുണച്ച് ഫാത്തിമ തെഹ്ലിയ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

ഇങ്ങനെയുള്ളവര്‍ ആരാധകര്‍ക്ക് തന്നെ അപമാനമാണ്. നല്ലവണ്ണം പെരുമാറുന്ന ഒരുപാട് ആരാധകര്‍ നമുക്ക് ചുറ്റുമുണ്ട്. ഇങ്ങനെയുള്ളവര്‍ ചിലപ്പോള്‍ അവര്‍ക്കു കൂടി അപമാനമായി മാറാം. ഓരോ വ്യക്തിയുടെയും സ്വഭാവം വ്യത്യസ്ത രീതിയിലായിരിക്കും. പക്ഷെ, ഒരാളുടെ തോളില്‍ കൈയിടാനോ ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കാനോ പോകുമ്പോള്‍ അത് അവരോട് ചോദിച്ചിട്ട് മാത്രം ചെയ്യുക. അവര്‍ക്ക് താത്പര്യമില്ലെങ്കില്‍ അതു ചെയ്യാതിരിക്കുക. താരങ്ങളും മനുഷ്യരാണെന്ന് മനസിലാക്കണം. എനിക്കും സമാന രീതിയിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്.

മദ്യപിച്ചൊരാള്‍ വന്ന് ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിച്ചു, താന്‍ സമ്മതിച്ചതിന്റെ പിന്നാലെ തോളില്‍ കൈയിട്ടോട്ടെയെന്നായി അടുത്ത ചോദ്യം. പറ്റില്ലെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ഫോട്ടോ മാത്രമെടുത്ത് അയാള്‍ മടങ്ങുകയും ചെയ്തു. അതാണ് നേരത്തെ പറഞ്ഞത് ഒരാളോട് അനുവാദം ചോദിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണം’ -മഞ്ജു പിള്ള ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിനു നൽകിയ പ്രതികരണത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button