ഷൂട്ടിങ്ങിനിടെ ഉണ്ടായ ബോട്ടപകടത്തിൽ നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിക്ക് പരിക്ക്. പുതിയ ചിത്രം പിച്ചൈക്കാരന്‍ 2 ന്റെ ഷൂട്ടിങ്ങിനിടെ മലേഷ്യയിലെ ലങ്കാവി ദ്വീപില്‍ വച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
ബോട്ടില്‍ വെച്ചുള്ള സംഘട്ടനരംഗം ചിത്രീകരിക്കവേ വിജയ് സഞ്ചരിച്ച ബോട്ട് നിയന്ത്രണംവിട്ട് ക്യാമറാസംഘമുണ്ടായിരുന്ന വലിയ ബോട്ടില്‍ ഇടിക്കുകയായിരുന്നു. താരത്തെ ക്വലാലംപുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കില്‍ നിന്ന് താരം പെട്ടെന്ന് മോചിതനാകുന്നുണ്ടെന്ന് നിര്‍മാതാവ് ധനഞ്ജയന് സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു.
വിജയ് ആന്റണി തന്നെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിച്ചൈക്കാരന്‍ 2. അദ്ദേഹത്തിന്റെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായ പിച്ചൈക്കാരന്റെ രണ്ടാം ഭാഗമാണിത്. ശശിയാണ് ആദ്യഭാഗം സംവിധാനം ചെയ്തത്. ജോണ്‍ വിജയ്, ഹരീഷ് പേരടി, വൈ.ജി. മഹേന്ദ്രന്, അജയ് ഘോഷ്, യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍.
Post Your Comments