വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ‘മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്’ ചിത്രത്തെ അഭിനന്ദിച്ച് ഷീലു ഏബ്രാഹം. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ഈ ചിത്രത്തിന് നേരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നതിനു ഇടയിലാണ് അഭിനന്ദനവുമായി നടി എത്തിയിരിക്കുന്നത്.
സിനിമയുടെ തുടക്കത്തില്‍ ‘ആരോടും നന്ദി പറയാനില്ല’ എന്ന് എഴുതി കാണിച്ചത് വ്യത്യസ്തമായ ഒരു ആശയമായി തോന്നിയെന്നും അതിന് മുകുന്ദന് ഉണ്ണിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കൈയ്യടികള്‍ നല്‍കുന്നുവെന്നും ഷീലു സോഷ്യൽ മീഡിയ പോസ്റ്റിൽ പങ്കുവച്ചു.
read also: കോടികള്‍ വാഗ്ദാനം: ബിഗ്ബോസിന്റെ അവതാരകനാകാത്തതിന്റെ കാരണം വെളിപ്പെടുത്തി മമ്മൂട്ടി
കുറിപ്പ്
‘മുകുന്ദന് ഉണ്ണി അസ്സോസ്സിയേറ്റ്സ്’ കണ്ടു. സിനിമയുടെ തുടക്കത്തില്‍ തന്നെ ‘ആരോടും നന്ദി പറയാനില്ല’ എന്ന് എഴുതി കാണിച്ചത് ഒരു വെറൈറ്റി ആശയമായി തോന്നി.. ഇങ്ങനെയൊരു വ്യത്യസ്തത കൊണ്ട് വരാന്‍ കാണിച്ച ചിന്തയ്ക്കും ധൈര്യത്തിനും മുകുന്ദന് ഉണ്ണിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എന്റെ കൈയ്യടികള്‍!.
Leave a Comment