GeneralLatest NewsMollywoodNEWS

മദ്യപിക്കണമെങ്കില്‍ പാര്‍ട്ണര്‍ വേണം, അത് കാമുകന്‍ ആകുമ്പോള്‍ സുഖം കൂടും: ചാര്‍മിള

സെറ്റില്‍ മദ്യപിച്ചെത്തി, കാരവന്‍ ചോദിച്ചു, തുടങ്ങിയ ആരോപണങ്ങൾക്കെതിരെ ചാർമിള

ഒരു കാലത്ത് മലയാള സിനിമയില്‍ നായികയായി തിളങ്ങി നിന്ന നടിയാണ് ചാർമിള. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരം നീണ്ട കാലങ്ങൾക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ചു വന്നിരുന്നു. ദാമ്പത്യ ജീവിതം പരാജയമായതും സാമ്പത്തിക ബാധ്യതകൾ പ്രതിസന്ധികൾ സൃഷ്ടിച്ചതിനെയും തുടർന്നായിരുന്നു താരം അഭിനയത്തിലേക്ക് തിരിച്ചു വന്നത്. എന്നാൽ കാര്യമായ വേഷങ്ങൾ ചാർമിളയ്ക്ക് ലഭിച്ചില്ല.

read also: ‘രോമാഞ്ചമുണ്ടാക്കുന്ന ക്ലൈമാക്സ്’ പ്രേക്ഷകർ ഒന്നടങ്കം പറയുന്നു: ഞെട്ടിച്ച് ഹാഷ്ടാഗ് അവൾക്കൊപ്പം വീണ്ടും തീയേറ്ററിൽ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് തന്നെക്കുറിച്ചുള്ള പ്രചരണങ്ങൾക്ക് ചാര്‍മിള മറുപടി പറയുന്ന ഒരു വീഡിയോയാണ്. ഷൂട്ടിംഗ് ലൊക്കേഷനില്‍ താര പ്രശ്‌നങ്ങളുണ്ടാക്കിയെന്ന വാര്‍ത്തകളെക്കുറിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. സെറ്റില്‍ മദ്യപിച്ചെത്തി, കാരവന്‍ ചോദിച്ചു, തുടങ്ങിയ ആരോപണങ്ങള്‍ ചാര്‍മിളയ്‌ക്കെതിരെ ഉയര്‍ന്നിരുന്നുവെന്നും എന്താണ് സത്യാവസ്ഥയെന്നും അവതാരകന്‍ ചോദിക്കുമ്പോൾ ചാര്‍മിള നല്‍കിയ മറുപടി ഇങ്ങനെ,

‘കാരവന്റെ കാര്യം പറയുന്നത് തെറ്റാണ്. കാരണം അന്ന് കാരവന്‍ വന്നിട്ടില്ല. കാരവന്‍ വിദേശ സിനിമകളിലാണ് കണ്ടിട്ടുള്ളത്. ഇത് ഇന്ത്യയില്‍ വന്നാല്‍ നന്നായിരിക്കുമല്ലോ എന്നായിരുന്നു ഞാന്‍ നായികയായിരുന്ന കാലത്ത് പറഞ്ഞിരുന്നത്. മദ്യപിച്ചുവെന്ന് പറയുന്നു. ഒരിക്കലുണ്ടായിരുന്നു. വിവാഹത്തിന് മുമ്പായിരുന്നു. കല്യാണം കഴിഞ്ഞ് കുഞ്ഞായി. എന്റെ മൂന്നാമത്തെ ഭര്‍ത്താവുമൊത്ത് വിവാഹത്തിന് മുമ്പായി എല്ലാ സ്ഥലത്തും കറങ്ങാന്‍ പോകുമായിരുന്നു. പബ്ബിലും പാര്‍ട്ടിയിലുമൊക്കെ. എന്റെ കാമുകന്റെ കൂടെയാണ് ഞാന്‍ പോകുന്നത്. പ്രായം അതായിരുന്നു. പക്ഷെ കല്യാണം കഴിഞ്ഞ ശേഷം, കുഞ്ഞുണ്ടായി, അതോടെ സ്വയം മാറ്റം വന്നു.

പക്ഷെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മദ്യപിച്ചിട്ടില്ല. ഷൂട്ടിംഗ് ലൊക്കേഷനില്‍ എന്തിനാണ് മദ്യപിക്കുന്നത്. മദ്യപിക്കണമെങ്കില്‍ ഒരു പാര്‍ട്ണര്‍ വേണം. അത് കാമുകന്‍ ആകുമ്പോള്‍ സുഖം കൂടും. രണ്ടു പേരും ഒരുമിച്ച്‌ പോകുന്നു കറങ്ങു. അത് വ്യക്തിപരമായ കാര്യമാണ്. ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്നിട്ട് എന്ത് കാര്യം? രണ്ടും കണക്‌ട് ചെയ്തിട്ട് കാര്യമില്ല. ഇവിടുത്തെ ജോലി വേഗം തീര്‍ത്തിട്ട് വേണം അവിടെ പോയി എന്‍ജോയ് ചെയ്യാന്‍ എന്നാണ് ചിന്തിക്കുന്നത്. ഒരു അമ്മ എന്ന നിലയില്‍ എന്റെ മകന് ഞാനൊരു മാതൃകയാകണം. നാളെ അവനൊരു തെറ്റ് ചെയ്താല്‍ അത് ചൂണ്ടിക്കാണിക്കുമ്ബോള്‍ നീയൊരു സ്ത്രീയായിട്ട് ഇങ്ങനെ ചെയ്താല്‍ പിന്നെ ആണായ എനിക്ക് ചെയ്തു കൂടേയെന്ന് ചോദിക്കും. അത് പാടില്ല. അതിനാല്‍ മൊത്തമായും നിര്‍ത്തി.’ നടി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button