നിവേദ്യം എന്ന സിനിമയിലൂടെ മലയാളത്തിന്റെ പ്രിയനടിയായി മാറിയ ഭാമ വിവാഹ മോചിതയാകുന്നുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. തന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്നും ഭാമ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തത് ശ്രദ്ധയിൽപ്പെട്ടവരാണ് ഈ വാർത്തകൾക്ക് പിന്നിൽ. അതിനു പിന്നാലെ സോഷ്യൽ മീഡിയ പേജിന്റെ പേര് ഭാമ എന്ന് മാത്രമാക്കി മാറ്റുകയും ചെയ്തു. ഇതോടെ ഇനി മകള്‍ മാത്രമെന്ന തീരുമാനത്തിലേക്കോ ഭാമ എന്ന സംശയത്തിലായി ആരാധകർ.
read also: ‘ആരോടും നന്ദി പറയാനില്ല’ ഒരു വെറൈറ്റിയായി: മുകുന്ദന്‍ ഉണ്ണിയ്ക്ക് കയ്യടിയുമായി ഷീലു ഏബ്രഹാം
ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. 2020ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ഡയാന രാജകുമാരിയുടെ ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍ എഡിറ്റ് ചെയ്ത് ഭാമ കുറിച്ച വാക്കുകളാണ്.
‘ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം’ എന്നാണ് ഭാമ കുറിച്ചത്. വിവാഹമോചനത്തിന് ഭാമ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വൈറലായതോടെ ഭാമയുടെ മൂന്ന് വര്‍ഷം മുമ്പുള്ള വിവാഹ വീഡിയോയും പോസ്റ്റുമെല്ലാം ആരാധകർക്കിടയിൽ വീണ്ടും വൈറലാവുകയാണ്.
Post Your Comments