
ആനയടി പഴയിടം ശ്രീ നരസിംഹ സ്വാമി ക്ഷേത്രം നൽകുന്ന നരസിംഹജ്യോതി പുരസ്കാരം ഏറ്റുവാങ്ങി ഉണ്ണി മുകുന്ദന്. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷാണ് ഉണ്ണി മുകുന്ദന് പുരസ്കാരം നല്‍കിയത്. ചടങ്ങിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഉണ്ണി മുകുന്ദൻ പങ്കുവച്ചു.
ആരാധക പ്രീതി നേടി ഉണ്ണി മുകുന്ദന് ചിത്രം മാളികപ്പുറം മുന്നേറുകയാണ്. ചിത്രം നാല്പത് കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത സിനിമ കല്ലുവെന്ന പെൺകുട്ടിയുടെയും അയ്യപ്പന്റേയും കഥയാണ് പറയുന്നത്.
Post Your Comments