മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി പദവിയിലേക്ക് നടൻ ഇടവേള ബാബു എത്തിയതിനു പിന്നിലെ കഥ പങ്കുവച്ച് നടൻ ടിനി ടോം.
പണ്ട് അമ്മയുടെ ഒരു മീറ്റിങ് നടക്കുമ്പോള്‍ അന്നത്തെ പ്രസിഡന്റ് ഇടവേള ബാബുവിനെ ആ മീറ്റിങ്ങില്‍ നിന്നും ഇറക്കിവിട്ടിരുന്നെന്നും അന്ന് ഇടവേള ബാബു എടുത്ത ശപഥമാണ് ആ കസേരയെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്. ഇടവേള ബാബു തന്നെയാണ് ഈ കഥ തന്നോട് ഒരിക്കല്‍ പറഞ്ഞതെന്നും ടിനി ടോം കൂട്ടിച്ചേർത്തു. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ടിനി ടോം ഇത് പങ്കുവച്ചത്.
read also: ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍ എന്നിവർ ഒന്നിക്കുന്ന ക്രൈം ഡ്രാമ ‘തങ്കം’: ട്രെയിലർ റിലീസായി
ഓരോരുത്തര്‍ക്ക് ഓരോ ലക്ഷ്യമാണ്. ചിലര്‍ക്ക് സിനിമയില്‍ വരണമെന്നാണ് ആഗ്രഹം. ബാബു ചേട്ടന്‍ എന്നോട് പറഞ്ഞിട്ടുണ്ട് അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് വരണമെന്നത് അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നുവെന്ന്. പണ്ട് അമ്മയുടെ ഒരു മീറ്റിങ് നടക്കുമ്പോള്‍ അന്നത്തെ പ്രസിഡന്റ് ഇറക്കിവിട്ടിട്ടുണ്ടെന്ന് ഇടവേള ബാബു എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് അദ്ദേഹം എടുത്ത ശപഥമാണ് അദ്ദേഹം ഇരിക്കുന്ന സീറ്റില്‍ പുള്ളി കയറി ഇരിക്കുമെന്ന്. ആ ലക്ഷ്യം അദ്ദേഹം നേടിയെടുത്തു’ ടിനി ടോം പറഞ്ഞു.
‘അമ്മയില്‍ നിന്നും ഒരു സെക്രട്ടറി രാജിവെക്കുന്ന സമയത്ത് ഞാന്‍ ഒരു സെക്കന്റില്‍ അവിടെ ഒരു രാഷ്ട്രീയം കളിച്ചു. ഒറ്റ പിടിവാശിയില്‍. ആ ബുക്കെല്ലാം വാങ്ങിച്ച് കൈയില്‍ കൊടുത്തു. അങ്ങനെയാണ് ഇടവേള ബാബുവിനെ അമ്മയുടെ സെക്രട്ടറിയാക്കുന്നത്’- എന്നായിരുന്നു ഗണേഷിന്റെ മറുപടി.
‘എന്നെ ആദ്യമായിട്ട് ആ സ്ഥാനത്തിരുത്തുന്നത് ഗണേഷ് തന്നെയാണെന്നും അതിന് ഒരു സംശയവുമില്ലെന്നുമായിരുന്നു’ എന്ന് ഇടവേള ബാബു കൂട്ടിച്ചേർത്തു.
Post Your Comments