GeneralLatest NewsMollywoodNEWS

അവിടെ താമസിക്കേണ്ടത് പെണ്ണാണല്ലോ: വിവാഹത്തിനുമുമ്പ് ചെറുക്കന്റെ വീട് കാണാൻ പോയതിനെപ്പറ്റി നടി മാളവിക

സാധാരണ പെണ്ണിന്റെ വീട്ടിലേക്ക് ചെക്കന്റെ വീട്ടുകാരും ചെക്കന്റെ വീട്ടിലേക്ക് തിരിച്ചും പോകാറുണ്ട്

പെണ്ണുകാണൽ സമൂഹത്തിൽ സാധാരണമാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ഒരു ചെക്കൻ കാണലാണ്. നായികാ നായകനിലൂടെ ശ്രദ്ധ നേടിയ മാളവികയും തേജസും വാഹിതരാകുകയാണ്. തന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ പെണ്ണുകാണൽ ചടങ്ങുകൾ പങ്കുവച്ച മാളവിക ഇപ്പോഴിതാ, ഇപ്പോഴിതാ ചെക്കൻ കാണലിന്റെ വിശേഷം പങ്കുവയ്ക്കുകയാണ്. പാലക്കാടു നിന്നും ചെക്കൻ വീടായ കൊല്ലത്തേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളാണ് മാളവിക പങ്കുവയ്ക്കുന്നത്.

read also: ഞാന്‍ വിശ്വാസിയാണ്, എന്നാൽ: പൂജയ്ക്ക് അമ്പലത്തില്‍ കയറാത്തതിന്റെ കാരണം വ്യക്തമാക്കി ധ്യാന്‍ ശ്രീനിവാസന്‍

‘സാധാരണ പെണ്ണിന്റെ വീട്ടിലേക്ക് ചെക്കന്റെ വീട്ടുകാരും ചെക്കന്റെ വീട്ടിലേക്ക് തിരിച്ചും പോകാറുണ്ട്. എന്നാൽ, ഒരു വെറൈറ്റിക്ക് ചെക്കന്റെ വീട്ടിലേക്ക് ഞാനും കൂടി പോകുകയാണ്. അവിടെ താമസിക്കേണ്ടത് പെണ്ണാണല്ലോ. ചെക്കൻ വീട്ടിലേക്ക് പെണ്ണും പോകുന്നത് നല്ലതല്ലേ. മാളുവും പോര്… എന്ന് തേജസിന്റെ വീട്ടുകാർ പറഞ്ഞതോടെ ഞാനും പോയി. ’– മാളവിക പറയുന്നു. വിവാഹ നിശ്ചയ ചടങ്ങുകളും ‘ചെറുക്കൻ കാണിലിനിടെ’ നടന്നുവെന്നും മാളവിക പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button