18 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് യോജിച്ചതല്ല: ‘രാം കെ നാമി’ന് യൂട്യൂബിന്‍റെ നിയന്ത്രണം

ആനന്ദ് പട്‌വര്‍ധൻ യൂട്യൂബില്‍നിന്നുള്ള അറിയിപ്പിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചായിരുന്നു നിയന്ത്രണത്തെക്കുറിച്ചു വെളിപ്പെടുത്തിയത്.

ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിർമ്മിക്കുന്നതിന് മുന്നോടിയായി നടന്ന ഹിന്ദുത്വ പ്രചാരണങ്ങളും വര്‍ഗീയ കലാപങ്ങളും അനാവരണം ചെയ്യുന്ന ഡോക്യുമെന്ററി ചിത്രത്തിന് യൂട്യൂബില്‍ നിയന്ത്രണം. 1992ല്‍ പുറത്തിറങ്ങിയ ‘രാം കെ നാം’ എന്ന ചിത്രത്തിന്റെ ട്രെയിലറിന് യൂട്യൂബ് പ്രായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

read also: അവിടെ താമസിക്കേണ്ടത് പെണ്ണാണല്ലോ: വിവാഹത്തിനുമുമ്പ് ചെറുക്കന്റെ വീട് കാണാൻ പോയതിനെപ്പറ്റി നടി മാളവിക

ചിത്രത്തിന്റെ സംവിധായകനും സാമൂഹിക പ്രവര്‍ത്തകനുമായ ആനന്ദ് പട്‌വര്‍ധൻ യൂട്യൂബില്‍നിന്നുള്ള അറിയിപ്പിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചായിരുന്നു നിയന്ത്രണത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. ‘താങ്കളുടെ കണ്ടെന്റ് വിലയിരുത്തിയ ശേഷം 18 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് യോജിച്ചതല്ലെന്ന് തീരുമാനമെടുത്തിരിക്കുകയാണെന്ന്’ യൂട്യൂബ് അറിയിപ്പില്‍ പറയുന്നു.

ഹിന്ദുത്വ കളിയാണിതെന്ന് ആനന്ദ് പട്‌വര്‍ധന്‍ ആരോപിച്ചു. 31 വര്‍ഷം മുന്‍പ് സെന്‍സര്‍ ബോര്‍ഡ് ‘യു’ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിന്റെ ട്രെയിലറിനാണിപ്പോള്‍ പ്രായനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share
Leave a Comment