ഇടിയും തൊഴിയും കൊണ്ട് ആറു ദിവസമായപ്പോള്‍ ശരീരം മുഴുവന്‍ നീര് വച്ചു: അന്ന് സംഭവിച്ചത് തുറന്നു പറഞ്ഞ് നടി രാധിക

ഇടിയും തൊഴിയുമൊക്കെ കൊള്ളാന്‍ തനിക്കൊരു ഡ്യൂപ്പിനെ കൊണ്ടു വന്നിരുന്നു

‘ക്ലാസ്‌മേറ്റ്‌സ്’ സിനിമയിലെ റസിയ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് രാധിക. മഞ്ജു വാര്യര്‍ നായികയാകുന്ന ‘ആയിഷ’ എന്ന ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവ് നടത്തുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ‘ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ വച്ച് അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചു രാധിക പങ്കുവച്ച വാക്കുകളാണ്.

read also: മഞ്ജു വളരെയധികം പണമുള്ള നടി ആയതുകൊണ്ടാണോ ഞാന്‍ ഉറക്കെ പറയുന്നത് കള്ളവും അവരുടെ കപട മൗനം പവിത്രവുമാകുന്നത് ? സനൽകുമാർ

‘ ഗോസ്റ്റ് ഹൗസ് ചെയ്തു കൊണ്ടിരുന്ന സമയത്ത് ഇടിയും തൊഴിയുമൊക്കെ കൊള്ളാന്‍ തനിക്കൊരു ഡ്യൂപ്പിനെ കൊണ്ടു വന്നിരുന്നു. എന്നാല്‍ ക്യാമറ ചെയ്തിരുന്ന വേണു ചേട്ടന്‍ ‘ഡ്യൂപ്പിനെ വച്ച് ചെയ്യേണ്ട, കുഞ്ഞ് തന്നെ ചെയ്തോളും’ എന്ന് പറഞ്ഞു. അതിന്റെ റിസ്‌ക് ഫാക്ടേഴ്സ് ഒന്നും അപ്പോള്‍ അറിയില്ലായിരുന്നു. ചെറിയ ഇടിയും തൊഴിയും വീഴ്ചയുമൊക്കെയായിരുന്നു. ആറ് ദിവസം ആയപ്പോള്‍ നടക്കാന്‍ പറ്റാതായി. ശരീരം മുഴുവന്‍ നീരുവച്ചു. ഇത് കണ്ടതോടെ വീട്ടില്‍ പോയി നാലു ദിവസം വിശ്രമിച്ച് വരാന്‍ സംവിധായകന്‍ ലാല്‍ സാര്‍ പറഞ്ഞു. പിന്നീട് ഒരഴ്ചയ്ക്ക് ശേഷമാണ് താന്‍ സെറ്റിലെത്തിയത്’- രാധിക ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Share
Leave a Comment