GeneralLatest NewsNEWS

‘ആർആർആർ’ ഒരു ബോളിവുഡ് ചിത്രമല്ല, ഇതൊരു തെലുങ്ക് ചിത്രമാണ്: രാജമൗലി

ആർആർആർ ഒരു ബോളിവുഡ് ചിത്രമല്ലെന്ന് സംവിധായകൻ എസ്എസ് രാജമൗലി. യുഎസില്‍ നടത്തിയ ചിത്രത്തിന്റെ പ്രദർശനത്തിനിടെയാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ബോളിവുഡ് ചിത്രങ്ങളില്‍ ആന്യാവശ്യമായി ഗാനങ്ങളും നൃത്തവും ഉണ്ടാകാറില്ലെ, അവ സിനിമയുടെ കോണ്ടന്റിനെ ബാധിക്കില്ലെ എന്ന ചോദ്യത്തിനായിരുന്നു രാജമൗലിയുടെ മറുപടി.

‘ആർആർആർ ഒരു ബോളിവുഡ് ചിത്രമല്ല. ഇതൊരു തെലുങ്ക് ചിത്രമാണ്. ദക്ഷിണേന്ത്യയില്‍ നിന്നാണ് ഈ ചിത്രം. ഞാന്‍ അവിടെ നിന്നാണ് വരുന്നതും. കഥ മുന്നോട്ട് കൊണ്ടുപോകാനാണ് ഞാൻ ഗാനം ഉപയോഗിച്ചത്. അല്ലാതെ സിനിമയുടെ കഥ നിര്‍ത്തിവച്ച് സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കില്ല. കഥ മുന്നോട്ട് കൊണ്ടുപോകാനാണ് ഞാൻ ആ ഘടകങ്ങൾ ഉപയോഗിച്ചത്’ രാജമൗലി പറഞ്ഞു.

Read Also:- വിഷ്‍ണു വിശാലിന്റെ ‘എഫ്ഐആര്‍’ രണ്ടാം ഭാഗം ഒരുങ്ങുന്നു

അതേസമയം, ഗോൾഡൻ ഗ്ലോബ്സിലെ മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടി ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാവുകയാണ് ആർആർആർ. നിരവധി രാജ്യങ്ങളിലാണ് സിനിമ പ്രദർശിപ്പിച്ചത്. അവിടെയെല്ലാം സംവിധായകൻ നേരിട്ടെത്തി കാണികളുമായി സംവദിക്കുന്ന ചിത്രങ്ങളും രാജമൗലി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button