കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘മാളികപ്പുറം’ വൻ വിജയമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തെക്കുറിച്ച് നിരവധി പ്രമുഖർ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ‘മാളികപ്പുറം’ പോലെയോ അതിലുപരിയോ ശ്രദ്ധ നേടാൻ പോകുന്ന സിനിമയായിരിക്കും ‘പുഴ മുതൽ പുഴ വരെ’ എന്ന് സംവിധായകൻ രാമസിംഹൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാമസിംഹൻ ഇക്കാര്യം വ്യക്തമാക്കിയത്.
‘1921 പുഴ മുതൽ പുഴ വരെ സെൻസർ ബോർഡിന്റെ കോൾഡ് സ്റ്റോറേജിൽ ഇരിപ്പുണ്ട്. നേതാക്കൾ ക്ഷോഭിക്കുമെന്ന് കരുതട്ടെ, മാളികപ്പുറം പോലെ തന്നെയോ അതിലുപരിയോ ഹൈന്ദവർ ശ്രദ്ധ ചെലുത്തുന്ന ഒരു സിനിമയാവും അതും’, രാമസിംഹൻ കുറിച്ചു. റിലീസിനായി കാത്തിരിക്കുന്ന സിനിമയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നടക്കുന്നതിനിടയിലാണ് രാമസിംഹൻ ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ‘പുഴ മുതൽ പുഴ വരെ’ പുന:പരിശോധനയ്ക്കായി വിട്ട കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. മമധര്‍മ്മ എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ പൊതു ജനങ്ങളില്‍ നിന്നും പണം സ്വീകരിച്ചായിരുന്നു ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം ഒരുക്കിയത്.
Post Your Comments