കൊച്ചി: ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെവി അബ്ദുൾ നാസർ നിർമ്മിക്കുന്ന ‘ഡിഎൻഎ’, ‘ഐപിഎസ്’ എന്നീ ചിത്രങ്ങളുടെ ആരംഭം കുറിച്ചു. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത്. ഈ രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്യുന്നത് ടിഎസ് സുരേഷ് ബാബുവാണ്.
കൊച്ചി മഹാരാജാസ് കോളജിൽ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചായിരുന്നു ഈ ചടങ്ങ് നടന്നത്. ഇതിൽ ആദ്യ ചിത്രമായ ‘ഡിഎൻഎ’യുടെ ചിത്രീകരണം ജനുവരി ഇരുപത്തിയാറിന് ആരംഭിക്കും. കൊച്ചിയിലും ചെന്നൈയിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുന്നത്.
മാളികപ്പുറം തന്നെയോ അതിലുപരിയോ ഹൈന്ദവർ ശ്രദ്ധ ചെലുത്തുന്ന സിനിമയാകും പുഴ മുതല്‍ പുഴ വരെ’: രാമസിംഹൻ
‘ഡിഎൻഎ IF REVENGE IS AN ART YOUR KILLER IS AN ARTIST’ എന്ന ടാഗ് ലൈനോടെയാണ് അണിയറ പ്രവർത്തകർ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഈ ടാഗ് ലൈൻ തന്നെ ചിത്രത്തിൻ്റെ സ്വഭാവം വ്യക്തമാക്കുന്നു. പൂർണ്ണമായും ഫൊറൻസിക് ബയോളജിക്കൽ ത്രില്ലർ ജോണറിൽപ്പെടുന്നതാണ് ചിത്രം. ആക്ഷൻ – ത്രില്ലർ ചിത്രങ്ങൾ ഒരുക്കുന്നതിൽ ഏറെ സമർത്ഥനായ ടിഎസ് സുരേഷ് ബാബുവിന്റെ ശക്തമായ തിരിച്ചു വരവിന് വഴിയൊരുക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഷൈൻ ടോം ചാക്കോയുടെ ‘ബൂമറാംഗ്’ തിയേറ്ററുകളിലേക്ക്
യുവനായകൻ അഷ്കർ സൗദാൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, ജോണി ആൻ്റണി, ഇന്ദ്രൻസ്, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരി നന്ദ, സെന്തിൽ രാജ്, പന്മരാജ് രതീഷ്, സുധീർ, ഇടവേള ബാബു, അമീർ നിയാസ്, പൊൻവണ്ണൻ, ലഷ്മി മേനോൻ, അംബിക എന്നിവർക്കൊപ്പം ബാബു ആൻ്റെണിയും പ്രധാന വേഷത്തിലെത്തുന്നു. ഏകെ സന്തോഷിൻ്റേതാണ് തിരക്കഥ.
ഛായാഗ്രഹണം – രവിചന്ദ്രൻ, എഡിറ്റിംഗ് – ഡോൺ മാക്, കലാസംവിധാനം – ശ്യാം കാർത്തികേയൻ, മേക്കപ്പ് – പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ – നാഗരാജ്, ആക്ഷൻ – സെൽവ, – പഴനി രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ, പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് ജി പെരുമ്പിലാവ്.
വാഴൂർ ജോസ്.
Post Your Comments