അവന്‍ വൃത്തികേട് പറഞ്ഞു, ആ കരണം നോക്കി ഒന്നു കൊടുത്തു: മറീന മൈക്കിള്‍

ക്ലാസ് വിട്ടു വീട്ടിലേക്ക് പോകുന്ന വഴിയാണ്

തന്നോട് മോശമായി പെരുമാറിയയാളുടെ കരണത്തടിച്ചതിനെക്കുറിച്ച് നടി മറീന മൈക്കിള്‍. കുട്ടികാലത്ത് നടന്ന സംഭവത്തെപറ്റി മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

നടിയുടെ വാക്കുകൾ ഇങ്ങനെ, ‘ക്ലാസ് വിട്ടു വീട്ടിലേക്ക് പോകുന്ന വഴിയാണ്. അവന്‍ എന്തോ ഒരു വൃത്തികേട് എന്നോട് പറഞ്ഞു. കുറച്ച് മുന്നോട്ട് നടന്നു. പക്ഷെ എന്നോട് ഇത് പറഞ്ഞുവല്ലോ എന്നോര്‍ത്ത് എനിക്ക് സഹിക്കാനാകുന്നില്ല. അവന്റെ ഏതോ സുഹൃത്തിനോടാണ് പറഞ്ഞത്. ഞാന്‍ തിരിച്ചു പോയി. അപ്പോഴവന്‍ കടയില്‍ എന്തോ വാങ്ങാന്‍ നില്‍ക്കുകയാണ്. ഞാന്‍ പോയിട്ട് തോണ്ടി വിളിച്ചു. തിരിഞ്ഞപ്പോള്‍ ചിരിച്ചിട്ട് ഒരെണ്ണം കൊടുത്തിട്ട് ഓടി. എന്റെ നാട്ടിലുള്ളവര്‍ക്ക് അറിയാം. പക്ഷെ ഐ ഫെല്‍റ്റ് ഗുഡ്. തിരിച്ച് അതുപോലെ പറയാന്‍ അന്നെനിക്ക് അറിയില്ലായിരുന്നു. അന്ന് സമാധാനത്തോടെ ഉറങ്ങാന്‍ സാധിച്ചു’- നടി പറഞ്ഞു.

read also: മാളികപ്പുറം തന്നെയോ അതിലുപരിയോ ഹൈന്ദവർ ശ്രദ്ധ ചെലുത്തുന്ന സിനിമയാകും പുഴ മുതല്‍ പുഴ വരെ’: രാമസിംഹൻ‌

‘ഒരാള്‍ ഒരു പരിധിയില്‍ കൂടുതല്‍ ബഹുമാനം തരണമെന്ന് ഞാന്‍ പറയില്ല. പക്ഷെ ആത്മാഭിമാനത്തെ തോണ്ടിയിട്ട് ഓരോ കാര്യങ്ങള്‍ ചെയ്യുന്നത് എനിക്ക് ഭയങ്കര പ്രശ്നമാണ്. ക്ഷണിച്ചിട്ട് നമ്മള്‍ അവിടെ ഇന്‍ക്ലൂഡ് ചെയ്യപ്പെടാത്തത് പോലെ പെരുമാറുന്നതൊന്നും എനിക്ക് നേരിടാനാകില്ല’- എന്നും മറീന അഭിപ്രായപ്പെട്ടു

Share
Leave a Comment