GeneralLatest NewsMollywoodNEWS

ഞാന്‍ സന്നിധാനത്ത് അയ്യന്റെ അടുത്ത്: ഉണ്ണി മുകുന്ദന്‍

ഇന്ന് ജനുവരി 14. ഈ ദിവസത്തിന് എന്റെ ജീവിതത്തില്‍ ഒരുപാട് പ്രാധാന്യം ഉണ്ട്.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമായ ജനുവരി 14നു സന്നിധാനത്ത് എത്തിയതിന്റെ സന്തോഷം പങ്കുവച്ചു നടന്‍ ഉണ്ണി മുകുന്ദൻ. ആദ്യമായി അഭിനയിക്കാനായി ക്യാമറയ്ക്ക് മുന്നിൽ നിന്നതു ആദ്യ നിര്‍മ്മാണ സംരംഭം മേപ്പടിയാന്‍ റിലീസ് ആയതും ജനുവരി 14നു ആയിരുന്നു. ഇനിയുള്ള എല്ലാ മകരവിളക്ക് ദിനങ്ങളും തന്റെ ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളായി മാറട്ടെ എന്ന് മാത്രം ഞാന്‍ അയ്യപ്പസ്വാമിയോട് പ്രാര്‍ത്ഥിക്കുന്നുവെന്ന് നടൻ കുറിപ്പിൽ പറയുന്നു.

read also: ‘പാവാടയിലൂടെ മുട്ടിന് മുകളിലേക്ക് എന്റെ കൈ പോയി, ഇയാള്‍ക്കാണോ മീ ടൂ കിട്ടിയത്’ എന്ന് സ്വാസിക ചോദിച്ചു’: അലന്‍സിയര്‍

കുറിപ്പ് പൂർണ്ണ രൂപം,

നമസ്കാരം, ഇന്ന് ജനുവരി 14. ഈ ദിവസത്തിന് എന്റെ ജീവിതത്തില്‍ ഒരുപാട് പ്രാധാന്യം ഉണ്ട്. ഞാന്‍ ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കാനായി ക്യാമറയ്‌ക്ക് മുന്നില്‍ നിന്നത് ഒരു ജനുവരി 14-നായിരുന്നു. അതുപോല എന്റെ ആദ്യ നിര്‍മ്മാണ സംരംഭം എന്ന നിലയിലും ഒരു നടന്‍ എന്ന തരത്തില്‍ എനിക്ക് നാഴികക്കല്ലായും, നിരവധി അവാര്‍ഡുകളടക്കം കരസ്ഥമാക്കുന്നതിനും കാരണമായി മാറിയ നിങ്ങള്‍ നെഞ്ചിലേറ്റി വിജയിപ്പിച്ച മേപ്പടിയാന്‍ റിലീസ് ആയതും കഴിഞ്ഞ ജനുവരി 14-നായിരുന്നു.

വീണ്ടും ഈ ജനുവരി 14 മകരവിളക്ക് ദിനത്തില്‍ എന്റെ കരിയറില ഏറ്റവും വലിയ ബോക്ക്ബസ്റ്റര്‍ ആയി തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന മാളികപ്പുറത്തിന്റെ വിജയത്തിന് നന്ദി പറയാനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദരവ് ഏറ്റു വാങ്ങാനുമായി ഞാന്‍ സന്നിധാനത്ത് അയ്യന്റെ അടുത്താണുള്ളത്. മേപ്പടിയാനില്‍ ഒരു അയ്യപ്പ ഭക്തിഗാനം പാടാനുള്ള സൗഭാഗ്യം തേടിയെത്തിയപ്പോള്‍, പിന്നീട് എന്നെ തേടിയെത്തിയത് അയ്യപ്പനായി തന്നെ അഭിനയിക്കാനുള്ള നിയോഗമായിരുന്നു. ഇനിയുള്ള എല്ലാ മകരവിളക്ക് ദിനങ്ങളും എന്റെ ജീവിതത്തിലെ ഓഴോ നാഴികക്കല്ലുകളായി മാറട്ടെ എന്ന് മാത്രം ഞാന്‍ അയ്യപ്പസ്വാമിയോട് പ്രാര്‍ത്ഥിക്കുന്നു’

shortlink

Related Articles

Post Your Comments


Back to top button