സ്വാസിക, റോഷൻ, അലൻസിയർ എന്നിവരെ കേന്ദ്ര കഥാപാത്രമായി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത സിനിമയാണ് ചതുരം. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ, സ്വാസികയ്ക്കൊപ്പം ‘ചതുരം’ സിനിമയില്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് അലന്‍സിയര്‍. പലപ്പോഴും ഇത്തിരി കടന്നു പോയതുപോലെ തോന്നിയിരുന്നുവെന്നും, എന്നാല്‍ ആ സമയത്ത് സ്വാസിക പറഞ്ഞ ഒരു കമന്റ് തനിക്ക് കിട്ടിയ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ് ആയി തോന്നി എന്നും അലൻസിയർ പറയുന്നു. മിര്‍ച്ചി മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘സ്വാസികയെ എനിക്ക് മുൻപ് പരിചയമില്ല. ഇങ്ങനെയൊരു സീന്‍ സിദ്ധാര്‍ത്ഥ് വിശദീകരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു എങ്ങനെ എന്ന്?. അവളോടൊപ്പമുള്ള ആദ്യ ഷോട്ട് ആണ്. താനും സ്ക്രിപ്റ്റ് റൈറ്ററും സിദ്ധാര്‍ത്ഥും ഇരിക്കവെ സ്വാസിക വന്നു. എന്താ ഷോട്ട് എടുക്കുന്നില്ലേ എന്ന് ചോദിച്ചു. നിങ്ങള്‍ തമ്മില്‍ ഒന്ന് വര്‍ക്ക് ചെയ്ത് നോക്കൂ എന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ് കൈയൊഴിഞ്ഞു. അവള്‍ക്കൊരു പ്രശ്നം ഇല്ല. എത്ര ആള്‍ക്കാരുണ്ടെന്ന് അറിയാമോ? ലൈറ്റ് ബോയ്സ്, പരിചയമില്ലാത്ത വീട്ടുകാര്‍, നിങ്ങള്‍ക്ക് തിയേറ്ററില്‍ മാത്രമാണ് ഇന്റിമേറ്റ് സീന്‍, തങ്ങള്‍ക്ക് പരസ്യമാണ്. തങ്ങള്‍ മൂവ്മെന്റ് ഒക്കെ നോക്കിയപ്പോള്‍ അവള് ഭയങ്കര ഫ്രീ ആയി.
എനിക്ക് അത്ര ആവാന്‍ പറ്റുന്നില്ല. എന്നെ കൊണ്ട് നടക്കില്ലെന്ന് സിദ്ധാർത്ഥിന് മനസിലായി. സിദ്ധാര്‍ത്ഥ് തന്നെ ഒടുവിൽ ഡിസൈന്‍ ചെയ്ത് തന്നു. പാവാട തൊട്ടിങ്ങനെ പോവണം. തന്റെ കൈ നീങ്ങി വന്ന് അവളുടെ മുട്ടിന് മുകളിലേക്ക് പോയി. ഞാൻ പെട്ടെന്ന് പിടിച്ച് തിരിച്ചിട്ടു. അത്രയും പാടില്ലെന്ന് എനിക്ക് തോന്നി. എന്റെ സദാചാര ബോധം അനുവദിച്ചില്ല. ഒരു സ്ത്രീപക്ഷ വാദിയും ആയത് കൊണ്ടല്ല. ഇത്തിരി കടന്ന് പോയില്ലേ എന്ന് വിചാരിച്ച് ഞാൻ വിട്ടു. അപ്പോൾ സ്വാസിക തന്നെ പറഞ്ഞ കമന്റ് ആണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ്, ‘ഇയാള്‍ക്കാണോ മീടൂ കിട്ടിയത്’ എന്ന് എന്നായിരുന്നു സ്വാസിക ചോദിച്ചത്’, അലൻസിയർ പറയുന്നു.
Post Your Comments