മലയാളത്തിന്റെ പ്രിയതാരമാണ് രേഖ. റാംജി റാവു സ്പൂക്കിംഗ്, ഏയ് ഓട്ടോ തുടങ്ങിയ സിനിമകളില്‍ നായികയായി തിളങ്ങിയ താരത്തിന്റെ കുടുംബം മാധ്യമങ്ങളിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ മകളെ പരിചയപ്പെടുത്തിയിരിക്കുകയാണ് രേഖ.
യുഎസിലാണ് രേഖയുടെ മകള്‍ അബി ജോലി ചെയ്യുന്നത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് മകള്‍ കാണാന്‍ വരുന്നതെന്ന് രേഖ പറയുന്നു. സിനിമയിലേക്ക് വരാന്‍ താല്പര്യമില്ലെന്ന് മകള്‍ വ്യക്തമാക്കി.
read also: ഞാന്‍ സന്നിധാനത്ത് അയ്യന്റെ അടുത്ത്: ഉണ്ണി മുകുന്ദന്
അമ്മയാവുകയെന്ന അനുഭവത്തെക്കുറിച്ച് രേഖ പങ്കുവച്ചതിങ്ങനെ, ‘അമ്മയെന്ന ഫീല്‍ ഭയങ്കരമാണ്. അമ്മ വളരെ ആത്മാര്‍ത്ഥമായും ശ്രദ്ധയോടെയും ഇരിക്കണം. എല്ലാം ത്യാഗം ചെയ്യണം. ജീവിതത്തില്‍ എല്ലാ അമ്മമാരും മക്കള്‍ക്ക് വേണ്ടി ത്യാഗം ചെയ്യും. കുട്ടികള്‍ വളര്‍ന്ന് അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ കുട്ടികള്‍ നമുക്കൊപ്പം ഉണ്ടാവും. അപ്പോള്‍ നന്നായി ആസ്വദിക്കുക. പത്താം ക്ലാസ് കഴിഞ്ഞാള്‍ സുഹൃത്തുക്കള്‍ ആവും. കോളേജില്‍ പോയാല്‍ പിന്നെ പറയുകയും വേണ്ട. അവരുടെ ലോകത്തേക്ക് അവരെ വിടണം. അവരെ ഒന്നിനും നിര്‍ബന്ധിക്കരുത്. അമ്മയുടെ സ്ഥാനത്ത് വേറെ ആര്‍ക്കും വരാന്‍ കഴിയില്ല,’ രേഖ പറഞ്ഞു.
‘മകള്‍ വിദേശത്തേക്ക് പോയപ്പോള്‍ താൻ ഒരുപാട് മിസ് ചെയ്തു. ഭര്‍ത്താവ് അന്യന് കഥാപാത്രത്തെ പോലെ ആണ്. പകല്‍ ഒരു സ്വഭാവവും രാത്രി വേറൊരു സ്വഭാവവും. എപ്പോഴും ബിസിനസ് മൈന്‍ഡില്‍ ആയിരിക്കും എപ്പോഴും ഉണ്ടാവുക’- എന്നും താരം പറഞ്ഞു.
ജോര്‍ജ് ഹാരിസ് ആണ് രേഖയുടെ ഭര്‍ത്താവ്. ഇരുവരുടെയും ഏക മകളാണ് അബി.
Post Your Comments