നടി ലിസിയുമായുള്ള കുടുംബബന്ധം ‘തകര്‍ന്ന’തിനെ കുറിച്ച്‌ ചോദ്യം: അവതാരകനോട് ദേഷ്യപ്പെട്ട് മോഹന്‍ലാല്‍

മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് കയറി ചെന്ന് ആവശ്യമില്ലാതെ അഭിപ്രായം പറയുന്നതിനോട് തനിക്ക് യോജിപ്പില്ല

മലയാളത്തിന്റെ പ്രിയ താര ദമ്പതികളായിരുന്നു ലിസിയും സംവിധായകൻ പ്രിയദർശനും. ഇരുപത് വർഷം പിന്നിട്ട ദാമ്പത്യം ഇരുവരും വേർപിരിഞ്ഞത് വലിയ ചർച്ചയായിരുന്നു. ഒരിക്കല്‍ മോഹന്‍ലാലിനൊപ്പം പ്രിയദര്‍ശന്‍ പങ്കെടുത്ത ഒരു അഭിമുഖത്തില്‍ പ്രിയദര്‍ശന്റെ കുടുംബജീവിതത്തെ കുറിച്ച്‌ അവതാരകന്‍ ചോദിച്ചതും അതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്.

ലിസിയുമായി വേര്പിരിഞ്ഞതിനു ശേഷം പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് ഒപ്പം. ഈ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അവതാരകന്‍ ജോണി ലൂക്കോസ് ആണ് പ്രിയന്റെ തകര്‍ന്ന ദാമ്പത്യത്തെ കുറിച്ച്‌ ചോദിച്ചത്. ‘പ്രിയദര്‍ശന്റെ കുടുംബ ബന്ധത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം എടുത്ത സിനിമ എന്ന നിലയ്ക്ക് എന്തെങ്കിലും വ്യത്യാസം ഈ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഉണ്ടായിരുന്നോ’ എന്നതായിരുന്നു അവതാരകന്റെ ചോദ്യം.

read also: ‘ഇനി ഇതിൽ വേറെ പറച്ചിലില്ലെട്ടാ…’ : ‘വെടിക്കെട്ട്’ റിലീസ് പ്രഖ്യാപനവുമായി സംവിധായകരും നിർമ്മാതാക്കളും

എന്നാൽ, തകര്‍ച്ച എന്ന വാക്ക് തന്നെ പിന്‍വലിക്കണം എന്ന് മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. കൂടാതെ, ഭാര്യയും കുട്ടികളുമായി അദ്ദേഹം ഇപ്പോഴും നല്ല സൗഹൃദത്തിലാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നും മോഹന്‍ലാല്‍ പറഞ്ഞു. ‘മറ്റൊരാളുടെ കുടുംബം എന്ന് പറയുമ്പോള്‍ നമുക്ക് അറിയാത്ത മേഖലയാണ്. അതില്‍ കയറി താന്‍ ഒരിക്കലും അഭിപ്രായം പറയാറില്ല. അത് അവരുടെ സ്വകാര്യതയാണ്. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് കയറി ചെന്ന് ആവശ്യമില്ലാതെ അഭിപ്രായം പറയുന്നതിനോട് തനിക്ക് യോജിപ്പില്ല’- എന്നും മോഹന്‍ലാല്‍കൂട്ടിച്ചേർത്തു.

‘ എല്ലാവരുടെയും ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവും. അങ്ങനെ ഒന്ന് എന്റെ ജീവിതത്തിലും ഉണ്ടായി. അതേ കുറിച്ച്‌ അറിയണം എന്ന് ആഗ്രഹം ഉള്ളവരോട് ആയി പറയാം, ഞാനും എന്റെ മുന്‍ ഭാര്യയും കുട്ടികളും ഇപ്പോഴും നല്ല സ്‌നേഹത്തോടെയും സൗഹൃദത്തോടെയുമാണ് മുന്നോട്ട് പോകുന്നത്. കുട്ടികള്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും ഒപ്പം നില്‍ക്കുന്നുണ്ട്. ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍, കൂടുതല്‍ സ്വാതന്ത്രത്തോടെ തീരുമാനങ്ങള്‍ എടുത്ത് ജീവിക്കാന്‍ വേണ്ടി ഞങ്ങള്‍ വേര്‍പിരിഞ്ഞു എന്ന് മാത്രമാണ്.’ എന്നാണ് ഈ ചോദ്യത്തിന് പ്രിയദര്‍ശന്റെ മറുപടി.

Share
Leave a Comment