സാഹിത്യകാരന്മാർക്ക് നേരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. കഥകളും നോവലുകളും കവിതകളും എഴുതുന്ന ബടുക്കൂസുകൾ നാടകങ്ങൾ കാണാൻ വരാറുണ്ടോ എന്നും ഈ സാഹിത്യ സവർണ്ണരുടെ ഉത്സവത്തിനുപോയി സർവാണ്ണി സദ്യ കഴിക്കാൻ ബഹളം കൂട്ടുന്നത് എന്തിനാണെന്നും ഹരീഷ് പേരടി ചോദിക്കുന്നു.
read also: അവളെ പരസ്യമായി അപമാനിച്ചു, തല്ലിയതിന്റെ പാടുകൾ ഇപ്പോഴും ദേഹത്ത് ഉണ്ട്: ബഷീർ ബഷിക്കെതിരെ ആരാധകർ
കുറിപ്പ് പൂർണ്ണ രൂപം
എത്ര സാഹിത്യകാരന്മാർ (കഥകളും നോവലുകളും കവിതകളും എഴുതുന്ന ബടുക്കൂസുകൾ)നാടകങ്ങൾ കാണാൻ വരാറുണ്ട്…മുഖ്യാത്ഥികളുടെ വേഷത്തില്ലല്ലാതെ 99% വും വരാറില്ലാ എന്നതാണ് സത്യം …വന്നാൽ തന്നെ നാടകം കാണാൻ അവർ ഇരിക്കാറില്ല…പിന്നെയെന്തിനാണ് നമ്മൾ ഈ സാഹിത്യ സവർണ്ണരുടെ ഉത്സവത്തിനുപോയി സർവാണ്ണി സദ്യ കഴിക്കാൻ ബഹളം കൂട്ടുന്നത്…ജനങ്ങൾക്കിടയിൽ നിന്ന് പൂർണ്ണ രൂപം പ്രാപിക്കുന്ന നാടക സാഹിത്യമാണ് ഏറ്റവും സമ്പന്നമെന്ന് പൂർണ്ണ ബോധ്യമുള്ളവരാണ് യഥാർത്ഥ നാടകക്കാർ..അതുകൊണ്ട് തന്നെ നമ്മുടെ നാടകോത്സവങ്ങളിലേക്ക് ഇത്തരം സ്വയംഭോഗികളെ വിളിക്കാതിരിക്കുക…ഇവരുടെ കോണോത്തിലെ സാഹിത്യകൃതികൾ നാടകങ്ങൾ ആക്കാതിരിക്കുക …ഞങ്ങൾ നാടകക്കാർ…കലയിലെ ദളിതർ…ജനങ്ങൾക്കിടയിലുള്ളവർ…ഏത് ഫാസിസ്റ്റ് ഭരണകൂടങ്ങളെയും തറപറ്റിക്കാൻ കെൽപ്പുള്ള ഭാഷയുള്ളവർ..ഞങ്ങൾക്ക് നിങ്ങളുടെ ക്ഷണം ആവിശ്യമില്ല..എന്ന് സ്വയം പ്രഖ്യാപിക്കുന്നതിലും വലിയ അന്തസ്സുണ്ടോ…നാടകങ്ങൾ കണ്ടാണ് കേരളമുണ്ടായത്..???❤️❤️❤️
Post Your Comments