2022ൽ പ്രേക്ഷക ശ്രദ്ധപിടിച്ചുപ്പറ്റിയ മലയാള ചിത്രമായിരുന്നു ‘സൗദി വെള്ളക്ക’. എന്നാൽ, ഒടിടി റിലീസിനിപ്പുറം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. കേന്ദ്ര കഥാപാത്രമായ ആയിഷുമ്മയായി വന്നത് ദേവി വർമ്മ എന്ന പുതുമുഖമായിരുന്നു. അവർക്ക് ശബ്ദം നൽകിയത് നടി പൗളി വൽസനും. ധന്യ അനന്യ ചെയ്ത കഥാപാത്രത്തിന് ശബ്ദം നൽകിയത് നടി ശ്രിന്ദയും.
എന്നാൽ, അഭിനയിച്ചവരും ഡബ്ബ് ചെയ്തവരും നന്നായി ചെയ്തെങ്കിലും പരസ്പരമുള്ള ചേർച്ചയില്ലായ്മ ചൂണ്ടിക്കാണിക്കുകയാണ് പ്രേക്ഷകർ. ഡബ്ബ് ചെയ്തവർ പ്രേക്ഷകർക്ക് ഏറെ പരിചയമുള്ളവരായതുകൊണ്ട് ശബ്ദം കേൾക്കുമ്പോൾ തന്നെ ഇവരെ ഓർമ്മ വരുമെന്നും പ്രേക്ഷകർ പറയുന്നു. ഇപ്പോഴിതാ, ദേവി വർമ്മയ്ക്ക് ഡബ്ബ് ചെയ്യാനിടയായ സാഹചര്യം വെളിപ്പെടുത്തുകയാണ് സംവിധായകൻ.
‘ആ അമ്മ ഡബ്ബ് ചെയ്യില്ല എന്ന് ആദ്യമേ പറഞ്ഞിരുന്നു. ഡബ്ബ് ചെയ്യാനും, എ.സി. മുറിയില്‍ ഇരിക്കാനും, സ്ലാങ് പിടിക്കാനും ഒക്കെ ബുദ്ധിമുട്ട് ഉണ്ടെന്ന് സിനിമ കമ്മിറ്റ് ചെയ്യുമ്പോഴെ പറഞ്ഞിരുന്നു. എങ്കിലും അവസാന നിമിഷം എന്റെ നിര്‍ബദ്ധ പ്രകാരം ഡബ്ബ് ചെയ്യാന്‍ സ്റ്റുഡിയോയില്‍ വന്നിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വേണ്ട എന്ന് തീരുമാനിച്ചു തിരിച്ചു പോയി’.
Read Also:- ഞാൻ ശക്തനായ അയ്യപ്പഭക്തൻ, ‘അയ്യപ്പൻ’ ആയി ഉണ്ണി മുകുന്ദൻ വിളയാട്ടം : വിജയ് ബാബു
‘ധന്യ അനന്യ നന്നായി തന്നെ ചെയ്തിരുന്നു. കൊച്ചിയില്‍ പോയി ഒരുപാട് ആളുകളെ കണ്ട് ഭാഷയുടെ ശൈലി പഠിച്ചാണ് ധന്യ അനന്യ അഭിനയിച്ചത്. ഷൂട്ടിന് ശേഷം കണ്ടപ്പോള്‍ നസിമ എന്ന കഥാപാത്രം കുറച്ചു അധികം വെറുപ്പ് ഉണ്ടാകേണ്ടത് ആയി തോന്നി. ‘ചെലപ്പ്’ കുറച്ചു അധികം ഉണ്ടായാല്‍ ആ കഥാപാത്രം വളരെ ഇറിറ്റേറ്റഡ് ആകും എന്ന് തോന്നി. ധന്യയുടെ അനുവാദത്തോടെ ശ്രിന്ദ ഡബ്ബിന് എത്തി’ തരുൺ മൂർത്തി പറഞ്ഞു.
Post Your Comments