ന്യുമോണിയ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കുന്ന നടി മോളി കണ്ണമാലിയെ ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കൊച്ചിയിലെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി.
പനിയും ശ്വാസം മുട്ടലും കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ ബോധം കെട്ട് വീണ നടിയ്ക്ക് ആശുപത്രിയിൽ കൊണ്ടുവന്ന അവസ്ഥയിൽ നിന്നും മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ഐസിയുവിൽ നിന്നും പെട്ടെന്ന് മാറ്റാൻ സാധിക്കില്ലെന്നും നേരത്തെ ഡോക്ടർ അറിയച്ചതായി മകന്‍ ജോളി ഒരു മാധ്യമത്തോട് പ്രതികരിച്ചു. വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് മോളിയെ സൂപ്പർ സ്പെഷ്യാലിറ്റിയിലേക്ക് മാറ്റിയിരിക്കുന്നത്.
സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും കയ്യിലുണ്ടായിരുന്നതും കടംവാങ്ങിയുമാണ് ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും മകൻ ജോളി കൂട്ടിച്ചേർത്തു.
Post Your Comments