CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘അത് ഇനി ഒരിക്കല്‍ കൂടി എക്‌സ്പീരിയന്‍സ് ചെയ്യാന്‍ എനിക്ക് സാധിക്കില്ല’: മഞ്ജു പത്രോസ്

കൊച്ചി: റിയാലിറ്റി ഷോകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് മലയാളം സീസണ്‍ 2 വില്‍ മത്സരാര്‍ത്ഥിയായി മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുള്ള മഞ്ജു ഇനി ബിഗ് ബോസിലേക്ക് വിളിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ഇനി ബിഗ് ബോസില്‍ വിളിച്ചാല്‍ പോകില്ലെന്നും അതിന് മൂന്നു കാരണങ്ങള്‍ ഉണ്ടെന്നും മഞ്ജു പറയുന്നു.

മഞ്ജു പത്രോസിന്റെ വാക്കുകൾ ഇങ്ങനെ;

‘ഇനി ബിഗ് ബോസില്‍ വിളിച്ചാല്‍ പോകില്ല. അതിനു രണ്ടു മൂന്നു കാരണങ്ങള്‍ ഉണ്ട്. ഒന്നാമത് എനിക്ക് സ്വന്തമായി ഒരു വീട് ഉണ്ടായിരുന്നില്ല. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ പോയതാണ്. ഞങ്ങള്‍ക്ക് കുഞ്ഞൊരു വീട് വയ്ക്കാനുള്ള തുക ബിഗ് ബോസില്‍ നിന്നും കിട്ടിയിട്ടുണ്ട്.

കൊച്ചിയില്‍ പോയി ഒരുപാട് ആളുകളെ കണ്ട് ഭാഷയുടെ ശൈലി പഠിച്ചാണ് ധന്യ അനന്യ അഭിനയിച്ചത്: തരുൺ മൂർത്തി

പിന്നെ രണ്ടാമത്തെ കാര്യം, ഇപ്പോള്‍ എനിക്ക് ചുറ്റും എന്റെ സുനിച്ചനും മകനും പാട്ടും അപ്പനും അമ്മയും എല്ലാമുണ്ട്. അതുപോലെ ഒക്കെ തന്നെയാകും അതിന്റെ ഉള്ളില്‍ എന്ന് വിചാരിച്ചാണ് ഞാന്‍ പോയത്. അവിടെ ചെന്നപ്പോഴാണ് മനസിലായത് ഇത് എന്നെകൊണ്ട് പറ്റുന്ന പണിയല്ലെന്ന്. അതിനു മുന്‍പ് കുറെ പേരുടെ ഒപ്പം താമസിക്കണം എന്ന് മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളു. ഇത്രയും കടമ്പകള്‍ ഉണ്ടെന്ന് എനിക്ക് മനസിലായത് അതിന് ഉള്ളില്‍ ചെന്നപ്പോഴാണ്. ഇനി അത് ഒരിക്കല്‍ കൂടി എക്‌സ്പീരിയന്‍സ് ചെയ്യാന്‍ എനിക്ക് സാധിക്കില്ല.

മൂന്നാമത്തെ കാരണം, ഞാന്‍ അത്ര ആഗ്രഹിച്ചല്ല പോയത്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ആ കാര്യങ്ങള്‍. സത്യത്തില്‍ അതില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ആണ് എന്താണ് ഗെയിം എന്ന് മനസിലായത്. അവിടെ ആര് വിഷമിച്ചാലും എനിക്ക് വിഷമം വരുമായിരുന്നു.’

shortlink

Related Articles

Post Your Comments


Back to top button