GeneralLatest NewsNEWSTV Shows

അവളെ പരസ്യമായി അപമാനിച്ചു, തല്ലിയതിന്റെ പാടുകൾ ഇപ്പോഴും ദേഹത്ത് ഉണ്ട്: ബഷീർ ബഷിക്കെതിരെ ആരാധകർ

സുഹാന നല്ല ദേഷ്യത്തിൽ ആയിരുന്നു

ബിഗ് ബോസ് ഷോയിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബഷീർ ബഷി. ഇദ്ദേഹത്തിനു രണ്ടു ഭാര്യമാർ ഉണ്ട്. സുഹാനയും മഷൂറയും. സുഹാനയുടെ മകൾ സുനുവിന്റെ മാർക്ക് ലിസ്റ്റ് കിട്ടിയതിനെക്കുറിച്ചു താരം പങ്കുവച്ച വീഡിയോയ്ക്ക് നേരെ വിമർശനം.

ക്രിസ്മസ് പരീക്ഷയുടെ മാർക്ക് ലിസ്റ്റ് ആയിരുന്നു ലഭിച്ചത്. അതിൽ അവൾക്ക് മാർക്ക് കുറവായിരുന്നു എന്നും അതിന് മകളെ ഒരുപാട് വഴക്കു പറഞ്ഞു എന്നുമാണ് ബഷീർ പറയുന്നത്. ഇനിമുതൽ ടിവി കാണാൻ പറ്റില്ല എന്നാണ് മകളോട് പറഞ്ഞതെന്നും സുഹാന നല്ല ദേഷ്യത്തിൽ ആയിരുന്നുവെന്നും മകളെ പൊതിരേ തല്ലി എന്നും ബഷീർ പറയുന്നുണ്ട്. കഴിഞ്ഞ തവണ കിട്ടിയ മാർക്ക് പോലും ഇത്തവണ ലഭിച്ചില്ലെന്നും ഭാര്യ മകളെ അടിക്കുമ്പോൾ പിടിച്ചുമാറ്റാൻ താനും മഷൂറയും പോയില്ലെന്നും പറഞ്ഞ ബഷീർ അവൾക്ക് ആ തല്ല് ആവശ്യമായിരുന്നു എന്നും കൂട്ടിച്ചേർത്തു. തല്ലു കൊണ്ടതിന്റെ പാട് മകളുടെ ദേഹത്ത് ഒക്കെ ഉണ്ടായിരുന്നു.

read also: സഹതപിച്ച് സ്നേഹിക്കാന്‍ വേണ്ടിയാണോ ഇങ്ങനെ ഒരു നായിക: സീരിയലിനെതിരെ വിമർശനം

വീഡിയോയ്ക്ക് നേരെ വിമർശനം ഉയരുകയാണ്. ബഷീർ സമീപിച്ച സമീപനം ഒട്ടും ശരിയായില്ല എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. ചെറിയ കുട്ടികളോട് ഇങ്ങനെയല്ല പെരുമാറേണ്ടത് എന്നും മാർക്ക് കുറഞ്ഞതിന് തല്ലി നന്നാക്കുന്നത് അല്ല രീതിയെന്നും ആരാധകർ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button