GeneralLatest NewsNEWSTV Shows

സഹതപിച്ച് സ്നേഹിക്കാന്‍ വേണ്ടിയാണോ ഇങ്ങനെ ഒരു നായിക: സീരിയലിനെതിരെ വിമർശനം

താരത്തിന്റെ പോസ്റ്റിന് താഴെ സീരിയലിനെ വിമര്‍ശിച്ച് നിരവധിപേർ രംഗത്തെത്തി.

നിറത്തിന്റെ പേരിൽ അവഹേളനം നേരിടുന്നവർ ധാരാളമാണ്. ഇപ്പോഴിതാ കറുപ്പിന്റെ പേരില്‍ ഒരു പെണ്‍കുട്ടി നേരിടുന്ന പ്രശ്‌നങ്ങള്‍ പറയുന്ന സീരിയലുമായി എത്തുകയാണ് സീ കേരളം. ഈ പരമ്പരയ്ക്ക് നേരെ വിമർശനം.

ശ്യാമാംബരം എന്നായിരുന്നു സീരിയലിന്റെ പേര്. ഈ പരമ്പരയുടെ പ്രെമോ വീഡിയോ വൈറലായി കഴിഞ്ഞു. ഇപ്പോള്‍ ഈ പരമ്പരക്ക് എതിരെ പോസ്റ്റുമായി എത്തിയിരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകയും ബിഗ് ബോസ് താരവുമായ ദിയ സന.

read also: മകളുടെ പല്ലിൽ കമ്പിയിട്ടൂടെ: വിമർശനത്തിന് മറുപടിയുമായി ആര്യ

കുടുംബ പ്രേക്ഷകര്‍ സഹതപിച്ച് സ്നേഹിക്കാന്‍ വേണ്ടിയാണോ ഇങ്ങനെ ഒരു നായികയെ കൊണ്ടുവരുന്നത് എന്നാണ് ദിയ സന ചോദിയ്ക്കുന്നത്. പ്രമോ വീഡിയോയ്‌ക്കൊപ്പമാണ് ദിയയുടെ പോസ്റ്റ്. താരത്തിന്റെ പോസ്റ്റിന് താഴെ സീരിയലിനെ വിമര്‍ശിച്ച് നിരവധിപേർ രംഗത്തെത്തി.

ഇതില്‍ ശ്യാമയ്ക്ക് കല്യാണം നടക്കണമെങ്കില്‍ വെള്ള പെയിന്റ് അടിച്ച് നിര്‍ത്തണം എന്ന് പറയുന്ന ഒരു ആന്റിയും മരുമകള്‍ ചന്ദ്രന്റെ ശോഭ കെടുത്തുന്ന വെളുത്ത സുന്ദരിയായിരിക്കണം’ എന്ന് പറയുന്ന അമ്മായിയമ്മയും.

shortlink

Related Articles

Post Your Comments


Back to top button