Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest NewsNEWS

‘ഹണ്ട്’: മേക്കിംഗ്‌ വീഡിയോ പുറത്തുവിട്ടു

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിൻ്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. ഭാവന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഭാവന മുഖ്യമായും അഭിനയിക്കുന്ന രംഗങ്ങളുടെ ചിത്രീകരണത്തിൻ്റെ ഭാഗങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഭാവന, അനുമോഹൻ, ഡെയ്ൻ ഡേവിഡ്, ജി.സുരേഷ് കുമാർ, ചന്തു നാഥ് എന്നിവരും ഈ രംഗങ്ങളിൽ അഭിനയരംഗത്തുണ്ട്.

പൂർണ്ണമായും സസ്പെൻസ്, ഹൊറർ, ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റ മൂഡിനൊപ്പമുള്ള രംഗങ്ങളാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. ഇത്തരമൊരു ചിത്രത്തിൻ്റെ എല്ലാ ഉദ്വേഗതയും നില നിർത്തിയാണ് ഷാജി കൈലാസിൻ്റെ അവതരണവും. അതിഥി രവി, അജ്മൽ അമീർ, രാഹുൽ മാധവ്, ബിജു പപ്പൻ, നന്ദു, രഞ്ജി പണിക്കർ, വിജയകുമാർ, കോട്ടയം നസീർ, ദിവ്യാ നായർ, സുധി പാലക്കാട്, സോനു, എന്നിവരും പ്രധാന താരങ്ങളാണ്‌.

Read Also:- ജി.എസ്.ടി അടച്ചേ മതിയാകൂ എന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഞങ്ങള്‍ കോടതില്‍ പോകും: ഇടവേള ബാബു

നിഖിൽ ആനന്ദിൻ്റേതാണ് തിരക്കഥ. ഗാനങ്ങൾ – സന്തോഷ് വർമ്മ, ഹരിനാരായണൻ, സംഗീതം – കൈലാസ് മേനോൻ, ഛായാഗ്രഹണം – ജാക്സൺ ജോൺസൺ, എഡിറ്റിംഗ്‌ – അജാസ് മുഹമ്മദ്, കലാസംവിധാനം – ബോബൻ, മേക്കപ്പ് – പി.വി.ശങ്കർ, കോസ്റ്റ്യം -ഡിസൈൻ – ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനു സുധാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്സ് – പ്രതാപൻ കല്ലിയൂർ ,ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു.ജെ, ജയലക്ഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഉർവശി തീയേറ്റേഴ്സ് ഇന ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – ഹരി തിരുമല.

shortlink

Related Articles

Post Your Comments


Back to top button