CinemaLatest NewsNew ReleaseNEWS

4കെ 3ഡിയിൽ ടൈറ്റാനിക് റിലീസിനൊരുങ്ങുന്നു: ട്രെയിലർ പുറത്ത്

ഏറെ കാലത്തിനുശേഷവും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ ജീവിക്കുന്ന ചിത്രമാണ് ടൈറ്റാനിക്. ഡിസംബർ 19ന് അമേരിക്കയിൽ റിലീസ് ചെയ്ത ചിത്രം ഹോളിവുഡ് സിനിമകള്‍ ഏറെയൊന്നും കണ്ടിട്ടില്ലാത്തവര്‍ പോലും ഉറപ്പായും കണ്ടിരിക്കാന്‍ സാധ്യതയുള്ള എപിക്. ഇപ്പോഴിതാ, ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

എന്നാല്‍, ചിത്രം മുമ്പ് തിയേറ്ററുകളില്‍ കണ്ടിട്ടുള്ളവര്‍ക്കുപോലും പുതിയ അനുഭവം പകരുന്ന തരത്തിലാണ് ടൈറ്റാനിക് എത്തുക. 4കെ 3ഡിയിലേക്ക് റീമാസ്റ്ററിം​ഗ് നടത്തിയാണ് ചിത്രം എത്തുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയിലറും അണിയറക്കാര്‍ പുറത്തുവിട്ടു. വാലന്‍റൈന്‍ഡ് ഡേ മുൻനിർത്തി ഫെബ്രുവരി 10ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.

1997 ലെ ക്രിസ്മസ് റിലീസായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ജെയിംസ് കാമറൂണ്‍ ആണ്. തിരക്കഥയും അദ്ദേഹമാണ് ഒരുക്കിയത്. ഒരു ചരിത്ര സംഭവത്തെ പശ്ചാത്തലമാക്കി ജെയിംസ് കാമറൂണ്‍ ഒരുക്കിയ ദുരന്ത പ്രണയകാവ്യം ലോകമെമ്പാടുമുള്ള പ്രേക്ഷകഹൃദയങ്ങളെ വൈകാരികമായി സ്പര്‍ശിച്ചു. അതുവരെയുണ്ടായിരുന്ന എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെയും തകര്‍ത്തിരുന്നു ചിത്രം.

Read Also:- ‘അരമനയില്‍ നിന്നും ഡിവോഴ്സ് കിട്ടി’ മൂന്ന് വര്‍ഷമായി ഞങ്ങള്‍ ഇതിനായി കാത്തിരിക്കുന്നുവെന്ന് ഡിവൈന്‍

റിലീസിന്‍റെ 25-ാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോഴും ലോകത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുണ്ട് ടൈറ്റാനിക്. റീ റിലീസില്‍ ആ ലിസ്റ്റില്‍ ചിത്രത്തിന് സ്ഥാനക്കയറ്റം ലഭിക്കുമോ എന്നത് കാത്തിരുന്ന് കാണാം. 11 ഓസ്കര്‍ അവാര്‍ഡുകളും വാരിക്കൂട്ടിയ ചിത്രമാണിത്.

shortlink

Related Articles

Post Your Comments


Back to top button