സാമന്തയും ദേവ് മോഹനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ശാകുന്തളം റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിന്റെ ചിത്രങ്ങള്‍ക്ക് താഴെ സാമന്തയോട് സങ്കടം തോന്നുന്നെന്ന് ആരാധകന്. നടിയുടെ ഭംഗിയും തിളക്കവും എല്ലാം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ആരാധകൻ കുറിച്ചു.
read also: അദിവി ശേഷിന്റെ ‘ജി 2’ ഒരുങ്ങുന്നു: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
വിവാഹമോചനത്തില്‍ നിന്ന് നടി ശക്തമായി പുറത്തുകടന്നു. അവരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ ഉയരങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും മയോസിറ്റിസ് എന്ന രോഗാവസ്ഥ അവരെ ദുര്‍ബലപ്പെടുത്തുന്നുവെന്നായിരുന്നു ആരാധകന്റെ കമന്റ്. ഇതിനു നടി മറുപടിയുമായി എത്തിയിരിക്കുകയാണ്.
‘ എനിക്ക് സംഭവിച്ചത് പോലെ മാസങ്ങളോളം ചികിത്സയും മരുന്നും കഴിക്കാന്‍ നിങ്ങള്‍ക്ക് ഇടവെരാതിരിക്കട്ടെ’ എന്നാണ് സാമന്ത മറുപടി നല്‍കിയത്.
Post Your Comments