കേരളത്തിൻ്റെ സ്വകാര്യ അഭിമാനമായ എൻ്റെ പ്രിയപ്പെട്ട ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ: മോഹൻലാൽ

ഗാന ഗന്ധർവ്വൻ കെ ജെ യേശുദാസിന് 83-ാം പിറന്നാൾ ആശംസകളുമായി മലയാളികളുടെ പ്രിയ നടന്മാരായ മമ്മൂട്ടിയും മോഹൻലാലും. കേരളത്തിൻ്റെ സ്വകാര്യ അഭിമാനമായ എൻ്റെ പ്രിയപ്പെട്ട ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചപ്പോൾ, പ്രിയപ്പെട്ട ദാസേട്ടന് ഒരായിരം ജന്മദിനാശംസകൾ, എന്നാണ് മമ്മൂട്ടി കുറിച്ചത്.

‘തലമുറകൾ പകർന്നെടുക്കുന്ന ഗന്ധർവനാദം. ലോകമെമ്പാടുമുള്ള ഏത് മലയാളിയും ദിവസത്തിൽ ഒരിക്കലെങ്കിലും കേൾക്കുന്ന അമൃതസ്വരം. കേരളത്തിൻ്റെ സ്വകാര്യ അഭിമാനമായ എൻ്റെ പ്രിയപ്പെട്ട ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

Read Also:- ഒരു സിനിമ കണ്ടിട്ട് ആ സിനിമയെ പരാമ‍‍‍‍ർശിക്കാനും വിമർശിക്കാനുമുള്ള അവകാശം ഓരോ പ്രേക്ഷകനുമുണ്ട്: പൃഥ്വിരാജ്

അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളില്‍ മൂത്ത പുത്രനായി 1940 ജനുവരി 10 നു ഫോര്‍ട്ട് കൊച്ചിയില്‍ ജനിച്ച കെ ജെ യേശുദാസ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയിട്ടു വര്‍ഷങ്ങളേറെയാകുന്നു. ഇന്ന് തന്റെ എൺപത്തി മൂന്നാം പിറന്നാൾ ആഘോഷിക്കുകയാണ് മലയാളികളുടെ ഗാന ഗന്ധർവ്വൻ. സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ ഉള്ള നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തുന്നത്.

Share
Leave a Comment