GeneralLatest NewsMollywoodNEWS

ജി.എസ്.ടി അടച്ചേ മതിയാകൂ എന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഞങ്ങള്‍ കോടതില്‍ പോകും: ഇടവേള ബാബു

ഞങ്ങളുടെ വിശദീകരണം അവരെ തൃപ്തിപ്പെടുത്തുമെന്നുതന്നെയാണ് വിശ്വസിക്കുന്നത്.

താര സംഘടനയായ അമ്മ ജി.എസ്.ടി കുടിശിക വരുത്തിയെന്നും അത് അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് സംഘടനയ്ക്ക് ലഭിച്ചെന്നുമുള്ള വാർത്ത തള്ളി ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ജി.എസ്.ടി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിശദീകരണങ്ങളാണ് ചോദിച്ചതെന്ന് ബാബു പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് അമ്മ ജി.എസ്.ടി രജിസ്‌ട്രേഷന്‍ നേടിയത്. ജി.എസ്.ടി നിലവില്‍ വന്ന 1987 മുതല്‍ സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കുന്നതായി അറിയിച്ചിട്ടുണ്ട്. പുതിയ അംഗങ്ങളെ ചേര്‍ക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന്റെ ജി.എസ്.ടി അടയ്ക്കുമെന്നും ബാബു വ്യക്തമാക്കി.

read also: ഷൈൻ ടോം ചാക്കോ-ചെമ്പൻ വിനോദ് കൂട്ടുകെട്ട് വീണ്ടും: ‘ബൂമറാംഗ്’ റിലീസിനൊരുങ്ങുന്നു

‘ഞങ്ങളുടെ വിശദീകരണം അവരെ തൃപ്തിപ്പെടുത്തുമെന്നുതന്നെയാണ് വിശ്വസിക്കുന്നത്. ജി.എസ്.ടി അടച്ചേ മതിയാകൂ എന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഞങ്ങള്‍ കോടതില്‍ പോകും. പണ്ട് സര്‍വ്വീസ് ടാക്‌സുമായി ബന്ധപ്പെട്ട് ഞങ്ങള്‍ കോടതി കയറിയിട്ടുണ്ട്. അന്ന് അനുകൂലമായ വിധിയാണ് കോടതിയില്‍നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചത്. ഇതാണ് യഥാര്‍ത്ഥത്തില്‍ നടന്നത്. മറ്റുള്ളതെല്ലാം മാധ്യമസൃഷ്ടികളാണ്.’ – ഇടവേള ബാബു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button