GeneralLatest NewsNEWSTV Shows

‘അരമനയില്‍ നിന്നും ഡിവോഴ്സ് കിട്ടി’ മൂന്ന് വര്‍ഷമായി ഞങ്ങള്‍ ഇതിനായി കാത്തിരിക്കുന്നുവെന്ന് ഡിവൈന്‍

ഇനി ഞങ്ങളുടെ പള്ളിയില്‍ വെച്ചുള്ള താലികെട്ടാണ് ആദ്യം നടക്കുക

സീരിയല്‍ സിനിമാ താരം ഡിംപിള്‍ റോസിന്റെ കുടുംബത്തിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണിന്റെ ഭാര്യ   ഡിവൈന്‍ ക്ലാര പങ്കുവെയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പുതിയ വിശേഷം പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് ഡിവൈന്‍.

താനും ഭര്‍ത്താവും ഏറെ നാളുകളായി ആഗ്രഹിച്ചിരുന്ന ഒരു കാര്യം നടക്കാന്‍ പോകുന്ന സന്തോഷമാണ് ഡിവൈന്‍ അറിയിച്ചത്. സഭയുടെ അരമനയില്‍ നിന്നും ഡോണിന് ഡിവോഴ്സ് കിട്ടാതിരുന്നതിനാല്‍‌ ‍ഡിവൈനിനെ ഡോണ്‍ പള്ളിയില്‍ വെച്ച്‌ താലി കെട്ടിയിട്ടില്ല. എന്നാല്‍, ഇപ്പോള്‍ വളരെ നാളത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം ഡോണിന് വിവാഹമോചനം ലഭിച്ചിരിക്കുകയാണെന്നും ഉടന്‍ തങ്ങള്‍ ഇരുവരും പള്ളിയില്‍ വെച്ച്‌ വിവാഹിതരാകുമെന്ന് അറിയിച്ചിരിക്കുകയാണ് ഡിവൈന്‍.

read also: ‘സാമന്തയുടെ ഭംഗിയും തിളക്കവും എല്ലാം നഷ്ടപ്പെട്ടു, കഷ്ടം’ : ആരാധകന് മറുപടിയുമായി നടി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഞങ്ങള്‍‌ കുറച്ച്‌ നാളുകളായി കാത്തിരുന്ന ഒരു ഹാപ്പി ന്യൂസ് ഞങ്ങള്‍ ഇന്ന് നിങ്ങളോട് ഷെയര്‍ ചെയ്യാന്‍ പോവുകയാണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. ആ മൂന്ന് വര്‍ഷമായി ഞങ്ങള്‍ ഈ വാര്‍ത്തക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഞങ്ങളെക്കാള്‍ കൂടുതല്‍ നിങ്ങള്‍ ആയിരിക്കും കാത്തിരുന്നത്. ഞങ്ങളോട് ഒരുപാട് പേര്‍ ചോദിച്ച കാര്യമാണ്. ഞങ്ങള്‍ എന്താണ് പള്ളിയില്‍ വെച്ച്‌ വിവാഹിതരാകാതിരുന്നത്. എന്താണ് ഞങ്ങള്‍ പള്ളിയില്‍ പോവാത്തത്. മകൻ തോമുവിന്റെ മാമോദീസ എന്താണ് നടത്താത്തത് എന്നതൊക്കെ. ഒരിക്കല്‍ ഞാന്‍ എന്റെ ക്യു ആന്റ് എയില്‍ പറഞ്ഞിരുന്നു നമുക്ക് ലീഗല്‍‌ കോര്‍ട്ട് ഉള്ളതുപോലെ തന്നെ പള്ളിയുടെ അരമനയ്ക്ക് ഒരു കോടതിയുണ്ടെന്ന്. അതിനാല്‍ അവിടുന്ന് നമുക്ക് ഡിവോഴ്സ് കിട്ടാത്തതുകൊണ്ടാണ് സ്പെഷ്യല്‍ ആക്‌ട് പ്രകാരം രജിസ്റ്റര്‍ മാരേജ് ചെയ്തത്. നമ്മള്‍‌ അങ്ങനെ ചെയ്യുന്നത് സഭയ്ക്ക് എതിരായി ചെയ്യുന്നത് പോലെയാണ്. ഡോണ്‍ ചേട്ടന്റെ ഡിവോഴ്സ് അരമന കോടതിയില്‍ നടക്കുകയായിരുന്നു.’

‘അത് എത്രയും വേഗം കിട്ടണമെന്ന് ആഗ്രഹിച്ച ഒരുുപാട് സമയങ്ങളുണ്ടായിരുന്നു. തോമുവിന്റെ ആദ്യത്തെ പിറന്നാള്‍ സമയത്ത് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു ഡിവോഴ്സ് കിട്ടിയിരുന്നെങ്കിലെന്ന്. ഇപ്പോള്‍ എല്ലാം കലങ്ങി തെളിഞ്ഞു. ഇനി യാതൊരു വിധ പ്രശ്നങ്ങളൊന്നുമില്ല. ഇനി ഞങ്ങളുടെ പള്ളിയില്‍ വെച്ചുള്ള താലികെട്ടാണ് ആദ്യം നടക്കുക. പിന്നെ തോമുവിന്റെ മാമോദീസ നടത്തണം. അങ്ങനെ കുറെ പരിപാടികളുണ്ട്. ‍ഞങ്ങളും വീട്ടിലുള്ളവരുമെല്ലാം വളരെ ഹാപ്പിയാണ്.’ ഡിവൈൻ പറഞ്ഞു.

shortlink

Post Your Comments


Back to top button