മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. സിനിമ പോലെ തന്നെ ബാലയുടെ വ്യക്തിജീവിതവും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. നടൻ ഉണ്ണി മുകുന്ദൻ കൃത്യമായ പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ചു ബാല രംഗത്ത് എത്തിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് കൗമുദി മൂവിസിന് ബാല നല്‍കിയ ഒരു അഭിമുഖമാണ്. തന്റെ ജീവിതത്തിലെ പ്രശ്നങ്ങളെകുറിച്ചാണ് അഭിമുഖത്തിൽ താരം പങ്കുവച്ചത്.
read also: കേരളത്തിൻ്റെ സ്വകാര്യ അഭിമാനമായ എൻ്റെ പ്രിയപ്പെട്ട ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ: മോഹൻലാൽ
ബാലയുടെ വാക്കുകൾ ഇങ്ങനെ,
‘ഒരു നടനും നോര്‍മല്‍ ആയിട്ടുള്ള മനുഷ്യനല്ല. നടന്‍ എന്ന് പറയുമ്പോള്‍ ഇമോഷണല്‍ ആയിരിക്കും. ഫേസ് ബുക്ക് ലൈവുകള്‍ പിന്നീട് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല. എത്ര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ മീഡിയയില്‍ വരുന്നത്. അപ്പോള്‍ ഞാന്‍ എത്ര ഉപദ്രവം സഹിച്ചിട്ടുണ്ടാകും. ഞാനിന്ന് പറയുന്നത് കട്ട് ചെയ്യാതെ ഇടാനാകുമോ?
എന്റെ വീട് വരെ വളഞ്ഞ് ആക്രമിക്കാന്‍ വേണ്ടി ആളുകള്‍ വന്നിട്ടുണ്ട്. നിയമത്തിന്റെ പേര് പറഞ്ഞ്. പക്ഷെ അപ്പോഴൊക്കെ ഞാന്‍ നിശബ്ദനായി ഇരുന്നു. ഞാന്‍ വലിയൊരു കുടുംബത്തില്‍ നിന്നും വരുന്നു. വലിയൊരു പൊസിഷനില്‍ ഇരിക്കുന്നു. അതിനാല്‍ ഓക്കെ. ഇതൊരു സാധാരണ മനുഷ്യനാണ് വരുന്നതെങ്കിലോ? തൂങ്ങി മരിക്കും. എല്ലാവരുടേയും വിചാരം പണക്കാരനാണെങ്കില്‍ സുഖമാണന്നാണ്. അങ്ങനെയെങ്കില്‍ സുശാന്ത് സിംഗ് മരിച്ചത് എന്തിനാണ്. അയാള്‍ക്ക് താങ്ങാന്‍ പറ്റാത്ത വിഷമം മനസിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് അയാള്‍ മരിച്ചതെന്നതിന് ഒരേയൊരു ഉത്തരം ഞാന്‍ പറയട്ടെ, തുറന്ന് പറഞ്ഞാല്‍ മനുഷ്യന്മാര്‍ക്ക് മനസിലാകില്ല. ഒരുപക്ഷെ ഒരുത്തനെങ്കിലും അയാളുടെ പ്രശ്‌നം മനസിലാക്കാന്‍ സാധിക്കുമെന്ന തിരിച്ചറിവുണ്ടായിരുന്നുവെങ്കില്‍ ഒരുപക്ഷെ അയാള്‍ ആ തീരുമാനം എടുക്കില്ലായിരുന്നു.’
Post Your Comments