CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ഞാൻ ഭയങ്കര ദേശീയവാദിയാണ്, തമാശക്ക് പോലും എന്റെ രാജ്യത്തെക്കുറിച്ച് പറഞ്ഞാൽ ഞാൻ നിങ്ങളുമായി തെറ്റും: ഉണ്ണി മുകുന്ദൻ

കൊച്ചി: രാജ്യത്തോടുള്ള ഇഷ്ടത്തെക്കുറിച്ചാണ് താൻ ഇപ്പോഴും പറയാറുള്ളതെന്നും ദേശീയവാദമാണ് തന്റെ മനസ്സിലുള്ളതെന്നും വ്യക്തമാക്കി നടൻ ഉണ്ണി മുകുന്ദൻ. അത് ഒരു രാഷ്ട്രീയ പ്രസ്താവനയാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും താരം വ്യക്തമാക്കി. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തമാശക്ക് പോലും രാജ്യത്തെക്കുറിച്ച് പറഞ്ഞാൽ അവരുമായി വഴക്കിടുമെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ ഇങ്ങനെ;

‘ നിങ്ങൾ വീക്ക് ആയതുകൊണ്ടാണ് എന്നെക്കുറിച്ച് തെറ്റിദ്ധരിക്കുന്നത്. എന്റെ സ്വഭാവം വെച്ചിട്ട് ഞാൻ ഭയങ്കര സ്ട്രേറ്റ് ഫോർവേർഡാണ്. മനസിൽ തോന്നുന്നതെല്ലാം ഞാൻ പറയാറുണ്ട്. ദേശീയവാദമാണ് ഇപ്പോഴും എന്റെ മനസിൽ ഉള്ളത്. രാജ്യത്തോടുള്ള ഇഷ്ടമാണ് ഞാൻ പറയുന്നത്. അത് പൊളിറ്റിക്കൽ സ്റ്റേറ്റുമെന്റായിട്ട് എനിക്ക് തോന്നിയിട്ടില്ല.

പൊട്ടുതൊട്ടു നിൽക്കുന്നതു കണ്ടിട്ട് ഹിന്ദുവായി മതം മാറി എന്നൊക്കെയായി വാർത്തകൾ : കുടുംബ പ്രേക്ഷകരുടെ പ്രിയതാരം പറയുന്നു

ഞാൻ ഭയങ്കര ദേശീയവാദിയാണ്. നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തമാശയ്ക്ക് പോലും നിങ്ങൾ എന്റെ രാജ്യത്തെക്കുറിച്ച് പറഞ്ഞാൽ, ഞാൻ നിങ്ങളുമായി തെറ്റും. അതൊരു പൊളിറ്റിക്കൽ ഐഡിയോളജിയാണെങ്കിൽ കുഴപ്പമില്ല’.

shortlink

Related Articles

Post Your Comments


Back to top button