CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ജിഎസ്ടി തട്ടിപ്പ്: താരസംഘടനയായ അമ്മ നാലു കോടി രൂപ പിഴയടക്കണമെന്ന് ജിഎസ്ടി വകുപ്പ്

കൊച്ചി: താരസംഘടനയായ അമ്മയ്ക്ക് നോട്ടീസ് അയച്ച്‌ ജിഎസ്ടി വകുപ്പ്. 8.34 കോടി രൂപ ജിഎസ്ടി ടേണ്‍ ഓവര്‍ മറച്ചുവെച്ചെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് നോട്ടീസ്. നികുതിയും പലിശയും പിഴയുമായി സംഘടന നാല് കോടി രൂപ അടക്കണമെന്നും ആവശ്യപ്പെട്ടു. ജിഎസ്ടി വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2018-2022 കാലയളവിലെ അമ്മയുടെ അക്കൗണ്ടിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്.

2017ല്‍ ജിഎസ്ടി ആരംഭിച്ചിട്ടും താരസംഘടന രജിസ്‌ട്രേഷന്‍ എടുത്തത് 2022 ലാണ്. ജിഎസ്ടി വകുപ്പ് സമൻസ് നല്‍കിയ ശേഷമാണ് അമ്മ രജിസ്‌ട്രേഷന്‍ എടുക്കാന്‍ തയ്യാറായത്. ജിഎസ്ടി എടുക്കാതെ അമ്മ അഞ്ച് വര്‍ഷം ഇടപാടുകള്‍ നടത്തിയതായാണ് ജിഎസ്ടി വകുപ്പിന്റെ കണ്ടെത്തല്‍.

ചിരഞ്ജീവിയുടെ ‘വാള്‍ട്ടര്‍ വീരയ്യ’ റിലീസിനൊരുങ്ങുന്നു

ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, സ്റ്റേജ് ഷോകളില്‍ നിന്നടക്കം വരുമാനം നേടുന്നുണ്ട്. ഈ വിഷയത്തിൽ അധിക്യതര്‍ക്ക് ഉടന്‍ മറുപടി നല്‍കുമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button